വാഴയില ഇല്ലാതെ അട ഉണ്ടാക്കിയാലോ?
അട കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നാം. രാവിലത്തെ വിഭവമായും നാലു മണി പലഹാരമായും നമ്മുടെ വീടുകളില്‍ സ്ഥിരമാണ് ഈ വിഭവം. വാഴയിലയില്‍ ഉണ്ടാക്കുന്ന അടയുടെ രുചി ഒന്നു വേറെതന്നെയാണ്. എന്നാല്‍ എല്ലായിടത്തും വാഴയില കിട്ടണമെന്നില്ല. വാഴയിലയില്ലാത്ത സാഹചര്യത്തിലും അട ഉണ്ടാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? വാഴയില ഇല്ലെങ്കിലും അട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
അട ഉണ്ടാക്കാനായി വേണ്ട പ്രധാന ചേരുവകള്‍ ഏതൊക്കെയെന്ന് നോക്കാം.
ഗോതമ്പ് പൊടി,റോബസ്റ്റ് പഴം, ശര്‍ക്കര, ഏലക്ക, നെയ്യ്, ജീരകപ്പൊടി, ചുക്ക് പൊടി, ഉപ്പ്, തേങ്ങ, വെളളം,ബട്ടര്‍ പേപ്പര്‍
എങ്ങനെ തയ്യാറാക്കാം
ആദ്യം തന്നെ ശര്‍ക്കര പാനി കാച്ചിയെടുക്കുക. ഈ സമയം തന്നെ പഴം നന്നായി അടിച്ചെടുക്കുക. ലോ ഫ്‌ലെയിമില്‍ ശര്‍ക്കര പാനി വെച്ചതിനുശേഷം ഇതിലേക്ക് അടിച്ചെടുത്ത പഴം ചേര്‍ക്കുക. ശേഷം ഗോതമ്പുപൊടി/ അരിപ്പൊടി തേങ്ങയും ഇടുക. ഇതിലേക്ക് ഏലക്ക,ചുക്ക് പൊടി,നുള്ള് ഉപ്പ്,നെയ്യ് ,ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ബട്ടര്‍ പേപ്പറിലേക്ക് ഈ മിശ്രിതം അട രൂപത്തില്‍ പരത്തി ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വാഴയില ഇല്ലാതെ സ്വാദിഷ്ടമായ അട തയ്യാര്‍.
.jpg)

