ഏലക്കയുടെ മണമുള്ള ഈ ചായ; ഒരു കപ്പ് കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും!

teacardamom
വെള്ളം.
ഏലക്കാ.
പാൽ.
ചായപ്പൊടി.
പഞ്ചസാര.
ചായ ഉണ്ടാക്കുന്ന രീതി.
നിങ്ങൾ ചായ കുടിക്കുന്ന കപ്പിൽ 3/4 വെള്ളം എടുത്തു വെക്കുക.
അതിലേക്കു രണ്ടു ഏലക്കായ ചതച്ചു ഇടുക. (മീഡിയം സൈസ് ആണെങ്കിൽ 2, പ്രീമിയം ആണെങ്കിൽ ഒരെണ്ണം മതിയാവും.)
പാത്രം അടച്ചു വെച്ച് തീ കത്തിക്കുക.
3-4 മിനിറ്റു തിളച്ചു കഴിയുമ്പോൾ അടപ്പു തുറന്നു 1/2 കപ്പ് പാലൊഴിക്കുക.
വീണ്ടും തിളപ്പിക്കുക.
ഇനി നിങ്ങൾ സാധാരണ ഇടുന്ന അത്രയും അളവിൽ ചായപ്പൊടി എടുത്തു, ഒരു നുള്ളു കൂടി അധികം ഇടുക. (ചായയുടെ കടുപ്പം വളരെ പ്രധാനമാണ്)
തീ കുറച്ചു ( ഇനി തിളക്കരുത്) ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുത്തു കടുപ്പം കൃത്യമായി കഴിയുമ്പോൾ ആവശ്യത്തിന് പഞ്ചസാര ഇട്ടു അരിച്ചെടുക്കുക. ആകെയെടുത്ത ഒന്നേകാൽ കപ്പ് ഇപ്പോൾ കൃത്യം ഒരു കപ്പ് ആയിട്ടുണ്ടാവും. 

Tags