നാ​ട​ൻ ഉ​ണ്ടം പൊ​രി

undampori

 നാ​ട​ൻ ഉ​ണ്ടം പൊ​രി

ചേ​രു​വ​ക​ൾ

    ഗോ​ത​മ്പ് പൊ​ടി - 4 ക​പ്പ്
    പ​ഞ്ച​സാ​ര - 1.25 ക​പ്പ്
    പാ​ള​യം​കോ​ട​ൻ പ​ഴം - 5 എ​ണ്ണം
    സോ​ഡാ പൊ​ടി - 3/4 ടീ​സ്പൂ​ൺ
    ഉ​പ്പ് - 1/4 ടീ​സ്പൂ​ൺ
    ഏ​ല​യ്ക്ക പൊ​ടി​ച്ച​ത് - 1 ടീ​സ്പൂ​ൺ
    വെ​ള്ളം - 1.25 ക​പ്പ്
    ക​റു​ത്ത എ​ള്ള് - ടേ​ബി​ൾ സ്പൂ​ൺ (നി​ര്ബ​ന്ധ​മി​ല്ല )
    എ​ണ്ണ - വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് 

tRootC1469263">

ത​യാറാ​ക്കു​ന്ന വി​ധം

പ​ഴ​വും പ​ഞ്ച​സാ​ര​യും കൂ​ടി മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഗോ​ത​മ്പ് പൊ​ടി , സോ​ഡാ പൊ​ടി, ഉ​പ്പ് , ഏ​ല​യ്ക്കാ പൊ​ടി​ച്ച​ത് എ​ന്നി​വ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക . ഇ​തി​ലേ​യ്ക്ക് അ​ര​ച്ച് വെ​ച്ച പ​ഴം - പ​ഞ്ച​സാ​ര മി​ശ്രി​തം ഒ​ഴി​ച്ച് ന​ന്നാ​യി കു​ഴ​യ്ക്കു​ക.

എ​ള്ള് ഇ​ട്ടു കൊ​ടു​ക്കു​ക. ഇ​തി​ലേ​യ്ക്ക് വെ​ള്ളം ചേ​ർ​ത്ത് കു​ഴ​ച്ച് 2 മ​ണി​ക്കൂ​ർ മാ​റ്റി വെ​യ്ക്കു​ക . ക​യ്യി​ൽ ഒ​ട്ടി പി​ടി​ക്കു​ന്ന പ​രു​വ​ത്തി​ലാ​യി​രി​ക്ക​ണം മാ​വ് കു​ഴ​ച്ചെ​ടു​ക്കാ​ൻ. 2 മ​ണി​ക്കൂ​റി​നു ശേ​ഷം ഒ​രു പാ​നി​ൽ എ​ണ്ണ ന​ന്നാ​യി ചൂ​ടാ​ക്കി, ഇ​തി​ലേ​യ്ക്ക് മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി ഇ​ടു​ക.

ചെ​റു തീ​യി​ൽ ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്ക​ണം. തീ ​കൂ​ട്ടി​യി​ട്ടാ​ൽ ഉ​ൾ​വ​ശം വേ​വാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട് . ന​ല്ല ബ്രൗ​ൺ നി​റം ആ​വു​മ്പോ​ൾ കോ​രി മാ​റ്റാം.

Tags