സൂപ്പർ ടേസ്റ്റി പാൻകേക്ക്
Jun 10, 2025, 09:00 IST


ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പുപൊടി - 3 കപ്പ്
ബേക്കിംഗ് പൗഡർ - 3 ടീസ്പൂൺ
പാൽ - 3 കപ്പ്
പഞ്ചസാര - 3 ടേബിൾ സ്പൂൺ
ബട്ടർ ഉരുക്കിയത് - 4 ടേബിൾ സ്പൂൺ
വാനില എസൻസ് - 2 ടീസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
ഏത്തപ്പഴം - 4 എണ്ണം(രണ്ടെണ്ണം ഉടച്ചുവയ്ക്കുക, ബാക്കി രണ്ട് ഏത്തപ്പഴം വട്ടത്തിൽ ചെറുതായി അരിഞ്ഞ് വയ്ക്കുക)
tRootC1469263">
ക്യാരമൽ സോസ് - 1 1/2 കപ്പ്
ബട്ടർ - 1/2 കപ്പ്
കുക്കിംഗ് ക്രീം - 1 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസൻസും ചേർത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേർത്ത് കലക്കി വയ്ക്കാം.

ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം ബട്ടർ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കാൽ കപ്പ് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാൻകേക്ക് ചുട്ടെടുക്കാം. കാരമൽസോസും ക്രീമും മുകളിലൊളിച്ച് വിളമ്പാം