ടേസ്റ്റി ഹണി ചിക്കൻ

honey chicken

ചേരുവകൾ

_ബോൺലെസ്സ് ചിക്കൻ - 250 ഗ്രാം_

_തേൻ - 3 ടേബിൾ സ്പൂൺ_

_കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ_

_വിനാഗിരി - 1 ടേബിൾ സ്പൂൺ_

_സോയാ സോസ് - 2 ടേബിൾസ്പൂൺ

_ജിഞ്ചർ, ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ

_മോര് - 1/4 കപ്പ്

_മൈദ - 1/2 കപ്പ്

_കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ

_എണ്ണ - വറുക്കാൻ ആവശ്യത്തിന്

tRootC1469263">

_ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

_ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കൻ പീസിലേക്ക് ഉപ്പും, ജിഞ്ചർ, ഗാർലിക് പേസ്റ്റും പേർത്ത് 5 മിനിറ്റ് വയ്ക്കുക._

_ശേഷം മൈദയിലേക്ക് മുക്കി മോരിൽ മുക്കി വീണ്ടും മൈദയിൽ പുരട്ടി 3 മിനിട്ട് വയ്ക്കുക._

_ചൂടായ എണ്ണയിൽ ചെറിയ തീയിലിട്ട് വറുത്ത് കോരുക. മറ്റൊരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് തേൻ, കുരുമുളക് പൊടി, സോയാ സോസ് ,വിനാഗിരി എന്നിവ ഒരോന്ന് ചേർത്തിളക്കുക._

_1 ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാൻ മറക്കരുത്._.

_പിന്നീട് വറുത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. കിടിലൻ ഹണി ചിക്കൻ റെഡിയായി കഴിഞ്ഞു._

_വിവിധയിനം റൈസുകളോടൊപ്പവും, അപ്പം, ചപ്പാത്തി, നാൻ എന്നിവയോടൊപ്പം വിളമ്പാവുന്നതാണ്
 

Tags