കൊതിയൂറും ഫിഷ്മോളി
ചേരുവകൾ
ഉപ്പ്
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
നാരങ്ങനീര്
മീൻ
വെളിച്ചെണ്ണ
കറിവേപ്പില
സവാള
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറുവാപ്പട്ട
ഗ്രാമ്പൂ
തക്കാളി
തേങ്ങാപ്പാൽ
കുരുമുളക്
ഉപ്പ്
അരിപ്പൊടി
തയ്യാറാക്കുന്ന വിധം
ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, എന്നിവയിലേയ്ക്ക് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം.
ഇത് മീനിൽ പുരട്ടി അൽപ സമയം മാറ്റി വയ്ക്കാം.
അടികട്ടിയുള്ള ഒരു പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിൽ മീൻ വറുത്തെടുക്കാം.
അതേ പാത്രത്തിൽ അൽപം കൂടി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
ഇതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
അതിൻ്റെ നിറം മാറി വരുമ്പോൾ ഒരു തണ്ട് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാം.
ഇവ വെന്തു വരുമ്പോൾ പച്ചമുളകും കറുവാപ്പട്ടയും, ഗ്രാമ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് വറുത്ത മീനും വട്ടത്തിൽ അരിഞ്ഞ തക്കാളിയും ചേർക്കാം.
കട്ടിയുള്ള തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ച് തിളപ്പിക്കാം.
കുറുകി വരുമ്പോൾ അരിപ്പൊടി വെള്ളത്തിൽ കലക്കിയതും ആവശ്യമെങ്കിൽ ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത കറി ചൂടോടെ കഴിച്ചു നോക്കൂ.
.jpg)


