ടേസ്റ്റി ‘പൊട്ടറ്റോ നൂഡിൽസ്’
ആവശ്യമായ ചേരുവകൾ
തൊലി കളഞ്ഞ ഉരുളക്കിഴങ് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 1 ടേബിൾ സ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 1 കഷ്ണം
ഉള്ളി – ആവശ്യത്തിന്
സോയ സോസ് –
ടൊമാറ്റോ കെച്ചപ്പ്
മല്ലി ഇല അരിഞ്ഞത് – ഗാർണിഷ് ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ആദ്യം തൊലി കളഞ്ഞ ഉരുളകിഴങ്ങ് ജൂലിയൻ (നീളത്തിന് കനം കുറച്ച്) രീതിയിൽ കട്ട് ചെയ്ത് മാറ്റി വയ്ക്കുക. ഇത് പാകം ചെയ്യാൻ ഒരു രണ്ട് കപ്പ് വെള്ളമെടുത്ത് പാനിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഈ മുറിച്ച് വെച്ച ഉരുളകിഴങ്ങ് ഉപ്പും വിനാഗിരിയും ചേർത്ത് സ്റ്റാർച്ച് പുറത്ത് വരുന്നത് വരെ വേവിക്കുക. ഇനി അതിനെ വെള്ളത്തിൽ നിന്ന് എടുത്ത് തണുപ്പിക്കാനായി മാറ്റി വയ്ക്കുക.
ഇനി പാനിൽ എണ്ണ ചൂടാക്കുക, അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അത് ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് വേവിച്ച ഉരുള കിഴങ്ങ് ചേർത്ത് ഒപ്പം കെച്ചപ്പും സോസും ചേർത്ത് സാവധാനം ഇളക്കി ചൂടാകുമ്പോൾ സ്റ്റൗവിൽ നിന്നും മാറ്റി വെച്ച് മല്ലിയില വിതറി ചൂടോടെ കഴിക്കാം.
.jpg)


