ചോറ് ഉപയോഗിച്ച് ഫാസ്റ്റ് ആൻഡ് ടേസ്‌റ്റി പിസ്സ
ആവശ്യമായ ചേരുവകൾ
ചോറ്- ഒരു ചെറിയ ബൗൾ
മുട്ട- 2 എണ്ണം
ഓയിൽ- ആവശ്യത്തിന്
ചീസ്- ആവശ്യത്തിന്
വെള്ളം- കാൽ ഗ്ലാസ്സ്
എല്ലില്ലാത്ത ചിക്കൻ- അരകപ്പ്
തക്കാളി സോസ്- അരകപ്പ്
സവാള- അരകപ്പ്
കുരുമുളക് പൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പിസ്സയുടെ ക്രസ്റ്റ്, അല്ലെങ്കിൽ ബേയ്സ് തയ്യാറാക്കി എടുക്കാം. ഇതിനായി ചോറ് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. ചീസ് മൂന്ന് ടീസ്പൂൺ ചേർക്കണം. കുറച്ച് വെള്ളവും ചേർത്ത് നന്നായി കട്ടിയിൽ അരച്ചെടുക്കുക.
tRootC1469263">
ഈ തയ്യാറാക്കിയ മിശ്രിതം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. അട തയ്യാറാക്കി എടുക്കാൻ വാഴയില കീറിയെടുക്കാറില്ലേ? അതേ പാകത്തിൽ വാഴയില എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെണ്ണ, അല്ലെങ്കിൽ ഏതെങ്കിലും ഓയിൽ പുരട്ടിയതിന് ശേഷം, തയ്യാറാക്കിയ മിശ്രിതം ഇതിൽ വട്ടത്തിൽ പരത്തുക. അധികം കട്ടിയില്ലാതെ വേണം പുരട്ടിയെടുക്കാൻ. അതിനുശേഷം മുകളിലും കുറച്ച് ഓയിൽ തടവി, ഒരു വാഴയില കൊണ്ട് മൂടുക. അതിനുശേഷം ദേശചട്ടിയിൽ ഇട്ട് ചുട്ടെടുക്കുക.
ഒരു പാനിൽ കുറച്ച് ഓയിൽ ചേർക്കുക. ഒരു ടീസ്പൂൺ ഓയിൽ ചേർത്താൽ മതിയാകും. ഇതിലേയ്ക്ക് ചെറുതായി നുറുക്കിവെച്ച ചിക്കൻ ചേർക്കണം. അതുപോലെ, ചെറുതായി അരിഞ്ഞെടുത്ത സവാളയും ചേർക്കുക. കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഓയിലിൽ കിടന്ന് ഫ്രൈ രൂപത്തിൽ ലഭിക്കണം. അതിനുശേഷം ഇതിലേയ്ക്ക് തക്കാളി സോസും ചേർത്ത് നന്നായി ചൂടാക്കണം.
പിസ്സ തയ്യാറാക്കാം
ആദ്യം ചോറുകൊണ്ട് തയ്യാറാക്കിയ ക്രസ്റ്റ് എടുക്കുക. ഇതിനുമുകളിൽ ചിക്കൻ മസാല ചേർക്കുക. ഇതിനുമുകളിൽ ചീസ് ചീകി ഇട്ട് നൽകുക. അതിനുശേഷം ദോശചട്ടിയിൽ ഇവ വെയ്ക്കുക. ചെറുതീയിൽ വെക്കുക. ഒരു മൂടി കൊണ്ട് ഇത് അടച്ചു വെക്കണം. ഒരു 8 മിനിറ്റ് കഴിയുമ്പോൾ എടുത്ത് മാറ്റുക. നല്ല ഒന്നാന്തരം പിസ്സ തയ്യാറായി കഴിഞ്ഞു. കഴിക്കാൻ വളരെ സ്വാദിഷ്ടമാണിത്. നല്ല ക്രിസ്പിയുമാണ്.
.jpg)


