രുചിയേറെയുള്ള കൊഴുക്കട്ട
ചേരുവ
വറുത്ത അരിപ്പൊടി - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - കാല്‍കപ്പ്
നെയ്യ് - ആവശ്യത്തിന്
തേങ്ങ ചിരവിയത്- അര കപ്പ്
ശര്‍ക്കര - 4 അച്ച്
ജീരക പൊടി / ഏലയ്ക്കാ പൊടി - ഒരു ടീസ്പൂണ്‍
വാഴയില-
വെള്ളം-
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ ശര്‍ക്കര ഉരുക്കി വയ്ക്കുക. പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം നെയ്യൊഴിച്ച് തേങ്ങയും ഏലയ്ക്കാ പൊടിയും ശര്‍ക്കരയുമിട്ട് വഴറ്റി വയ്ക്കുക.
പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ പഞ്ചസാരയും തേങ്ങയും ഏലയ്ക്കാ പൊടിയും നെയ്യും കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് വഴറ്റിയെടുക്കുക.
ചുവട് കട്ടിയുള്ള പാത്രത്തില്‍ 2 കപ്പ് വെള്ളം ഒരു ടീസ്പൂണ്‍ പഞ്ചസാരയും 1 ടീസ്പൂണ്‍ നെയ്യ് , കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഈ തിളച്ച വെള്ളം വറുത്ത് അരിപ്പൊടിയിലേക്ക് ഒഴിച്ച് മിക്‌സ് ചെയ്‌തെടുക്കുക.
ചൂടാറിക്കഴിയുമ്പോള്‍ അരിപ്പൊടി മിശ്രിതം നല്ലതുപോലെ കുഴച്ചു പരുവപ്പെടുത്തുക. ശേഷം ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയുടെ പോലെ ഉള്ളില്‍ ശര്‍ക്കരയും പഞ്ചസാരയുമടങ്ങിയ ഫില്ലിങ് മാറി മാറി വച്ച് ഉരുട്ടിയെടുക്കുക. ആവി വരുന്ന സ്റ്റീമറില്‍ വാഴയില വച്ച് 15 മിനിറ്റ് വേവിക്കുക. അടിപൊളി രുചിയുള്ള കൊഴുക്കട്ട റെഡി.
.jpg)


