നല്ല ടേസ്റ്റി മീൻ അച്ചാർ

fish pickle
fish pickle

  വേണ്ട ചേരുവകൾ

ക്യൂബ്ഡ് കിംഗ് ഫിഷ് അല്ലെങ്കിൽ ഏതെങ്കിലും ഉറച്ച മാംസളമായ മത്സ്യം- 250 ഗ്രാം 
മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ 
ചുവന്ന മുളക് പൊടി- 1/2 ടീസ്പൂൺ 
ഉപ്പ്- 1/2 ടീസ്പൂൺ 
എണ്ണ- 1/2 കപ്പ് 
കറുത്ത കടുക്- 1/2 ടീസ്പൂൺ 
ഉലുവ- 1/2 ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2-3 ടീസ്പൂൺ
പച്ചമുളക് കീറിയത് (ഓപ്ഷണൽ)- 2-3  എണ്ണം
വെളുത്തുള്ളി അല്ലി അരിഞ്ഞത്- 4-5 
കറിവേപ്പില- ആവശ്യത്തിന് 
കശ്മീരി മുളകുപൊടി- 2.5 ടീസ്പൂൺ 
വെളുത്ത വിനാഗിരി- 3 ടീസ്പൂൺ 
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  ആദ്യം മീൻ കഷണങ്ങൾ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വയ്ക്കുക. ശേഷം മഞ്ഞൾപ്പൊടിയും ചുവന്ന മുളകുപൊടിയും കുറച്ച് ഉപ്പും ചേർക്കുക. എന്നിട്ട് നന്നായി ഇളക്കി മാറ്റി വയ്ക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ഒന്നിച്ച് പൊടിച്ച് പേസ്റ്റ് തയ്യാറാക്കി വയ്ക്കുക. ഇനി 1/2 കപ്പ് എണ്ണയിൽ, മീൻ പുറത്ത് മൊരിഞ്ഞത് വരെ വറുത്തെടുക്കുക. ശേഷം ഊറ്റി മാറ്റി വയ്ക്കുക. ഇനി ബാക്കിയുള്ള എണ്ണയിൽ കടുക്, ഉലുവ എന്നിവ ചേർക്കുക. കടുക് പൊട്ടിക്കാൻ തുടങ്ങുമ്പോൾ തന്നെ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം വഴറ്റി തീ കുറയ്ക്കുക. ഇനി കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി കഷണങ്ങൾ, കശ്മീരി മുളകുപൊടി എന്നിവ ചേർക്കുക. എന്നിട്ട് നന്നായി കൂട്ടികലർത്തുക.

ശേഷം വറുത്ത മത്സ്യം ചേർത്ത് നന്നായി ഇളക്കുക, ആവശ്യത്തിന് കൂടുതൽ ഉപ്പും ചേർക്കുക. മസാലകൾ ചേർത്ത് മീൻ കഷണങ്ങൾ നന്നായി യോജിപ്പിക്കുമ്പോൾ, വിനാഗിരി ചേർക്കുക. നിങ്ങളുടെ അച്ചാറിൽ കൂടുതൽ ഗ്രേവി വേണമെങ്കിൽ, ഈ ഘട്ടത്തിൽ കുറച്ച് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. എന്നിട്ട് ചൂടിൽ നിന്ന് മാറ്റി വയ്ക്കുക. പൂർണ്ണമായും തണുപ്പിച്ച ശേഷം എയർ ടൈറ്റ് ഗ്ലാസ് ജാറുകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഏകദേശം 2 ആഴ്ച വരെ ഫ്രിഡ്ജിൽ വച്ചാലും ഈ അച്ചാർ ഫ്രഷ് ആയി തുടരും. നിങ്ങൾക്ക് ഇത് കൂടുതൽ നേരം സൂക്ഷിക്കണമെങ്കിൽ, ഒരു ഭാഗം ഫ്രീസ് ചെയ്ത് ആവശ്യാനുസരണം പുറത്തെടുക്കുക.

Tags