ടേസ്റ്റി ചിക്കന്‍ കട്‌ലറ്റ് റെസിപ്പി ഇതാ

cutlet
cutlet

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ – 500 ഗ്രാം (ബോണ്‍ലെസ്)
ഉരുളകിഴങ്ങ് – 2 എണ്ണം ( വേവിച്ചത് )
സവാള – 1 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 1 ടീസ്പൂണ്‍ ( ചെറുതായി അരിഞ്ഞത് )
വെളുത്തുളളി – 1 ടീസ്പൂണ്‍ ( ചെറുതായി അരിഞ്ഞത് )
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
അരിഞ്ഞ പച്ചമുളക് – 2 എണ്ണം
ഗരം മസാല – 2 ടീസ്പൂണ്‍
ബ്രഡ് പൊടിച്ചത് – 1 കപ്പ്
മുട്ട – 2 എണ്ണം
കറിവേപ്പില
എണ്ണ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചിക്കന്‍ (എല്ലില്ലാത്തത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പൊടി മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു നല്ലതു പോലെ യോജിപ്പിച്ച് വേവിച്ച് എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം.


ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ട് വഴറ്റണം. ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റണം. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലയും കുരുമുളക് പൊടിയും ഇട്ടു പച്ച മണം പോകുന്നത് വരെ ഇളക്കി കൊടുക്കാം.

ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഒരു ബൗള്‍ എടുത്തു അതില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് അതില്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കണം എന്നിട്ട് കട്‌ലറ്റ് മിക്‌സ് ചെറിയ ഉരുളകള്‍ ആക്കി ഒന്ന് അമര്‍ത്തി മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയില്‍ ഫ്രൈ ചെയ്ത് എടുക്കാം.

Tags