കിടിലൻ ചമ്മന്തി ഇതാ

chutney
chutney

ചേരുവകൾ

    തക്കാളി
    വെളുത്തുള്ളി
    കറിവേപ്പില
    കടുക്
    പച്ചമുളക്
    മുളകുപൊടി
    കായം
    ഉപ്പ്
    വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 3 ഇടത്തരം വലിപ്പമുള്ള തക്കാളി ചേർത്ത് വേവിക്കുക.
    ഒപ്പം നാലോ അഞ്ചോ വറ്റൽമുളകും ചേർക്കാം.
    വെന്ത തക്കാളി വറ്റൽമുളകിനൊപ്പം വെള്ളത്തിൽ നിന്നു മാറ്റാം.
    തക്കാളിയുടെ തൊലി കളഞ്ഞെടുക്കുക.
    അതിലേക്ക് അഞ്ച് ചുവന്നുള്ളി, രണ്ട് വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ചൂടാക്കുക.
    അതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
    രണ്ട് നുള്ള് ഉഴുന്ന് പരിപ്പും അൽപ്പം കറിവേപ്പിലയും, മൂന്ന് വറ്റൽമുളകും ചേർത്ത് വറുക്കുക.
    ഇതിലേക്ക് തക്കാളി അരച്ചതു ചേർത്തിളക്കി യോജിപ്പിക്കുക.
    കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കുക.
    കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യാനുസരണം ഉപ്പും ചേർത്തിളക്കി കുറക്കിയെടുക്കുക. തക്കാളി ചമ്മന്തി തയ്യാറായിരിക്കുന്നു.
 

Tags

News Hub