കുട്ടികളുടെ ഫേവറിറ്റ് ഐറ്റം ഇതാ...

Breadpizza

ആവശ്യമായ സാധനങ്ങൾ

    ബ്രഡ് - 7 കഷ്ണം
    കോഴി മുട്ട - 3 എണ്ണം
    ചിക്കൻ - 500 ഗ്രാം
    പാൽ - അൽപം
    ഉപ്പ് - അൽപം
    കുരുമുളക് പൊടി- ആവശ്യത്തിന്
    പിസ്സ സോസ്/ ടൊമാറ്റൊ സോസ് - ആവശ്യത്തിന്
    ഒറിഗാനോ - ആവശ്യത്തിന്
    മൊസറല്ല ചീസ് - 250 ഗ്രാം
    കാപ്സിക്കം - ഒരു പകുതി
    തക്കാളി - ഒരു പകുതി
    ചില്ലി ഫ്ലേക്സ് - അൽപം 

tRootC1469263">

തയാറാക്കുന്ന വിധം

ആദ്യം തന്നെ എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി പൊരിച്ച് മാറ്റിവക്കാം. ഇനി പിസ്സക്ക് ആവശ്യമായ ബേസ് ഉണ്ടാക്കാം. അതിനായി ആറോ ഏഴോ ബ്രഡ് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചശേഷം ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച്, അൽപം പാൽ ചേർത്ത് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക.

ഈ മിക്സിലേക്ക് കഷ്ണങ്ങളാക്കിയ ബ്രഡ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അടികട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് രണ്ടു വശവും മറച്ചിട്ട് കുക്ക് ചെയ്തെടുക്കാം. പിസ്സയുടെ ബേസ് തയ്യാർ.

ശേഷം ഈ ബേസിന് മുകളിലേക്ക് പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റൊ സോസ് സ്പ്രഡ് ചെയ്യാം. ഇനി ടോപ്പിങ് ആയി അൽപം ഒറിഗാനോ, മൊസറല്ല ചീസ്, അരിഞ്ഞുവെച്ച കാപ്സിക്കം, തക്കാളി എന്നിവ ചേർക്കാം.

ശേഷം നേരത്തെ ഫ്രൈ ചെയ്തു മാറ്റിവച്ച ചിക്കൻ ഇതിനു മുകളിൽ ചേർക്കാം. അൽപം കൂടെ മൊസറല്ല ചീസും ചില്ലി ഫ്ലേക്സും മുകളിൽ വിതറി അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ചെറിയ തീയിൽ പാകം ചെയ്തെടുക്കാം. ടേസ്റ്റി ചീസി ബ്രഡ് പിസ്സ തയ്യാർ.

Tags