കിടിലന്‍ ടേസ്റ്റാണ് ഈ നെയ്യപ്പം
ശര്‍ക്കര / ചക്കര - 500
പച്ചരി- രണ്ടു കപ്പ്
നയ്യ്- 2 വലിയ സ്പൂണ്‍ (നെയ്യില്‍ വറുത്തെടുക്കണം)
തേങ്ങാകൊത്ത് - രണ്ട് ടേബിള്‍ സ്പൂണ്‍
കറുത്ത എള്ള് - 2 സ്പൂണ്‍
മൈസൂര്‍ പഴം- 2
ചുക്ക്, ഏലയ്ക്കാ പൊടി - കാല്‍ ടീസ്പൂണ്‍
ജീരകം പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
കശുവണ്ടി- 12
എല്ലാംകൂടെ പൊടിച്ചെടുക്കുക
ഉണ്ടാക്കുന്നവിധം
പച്ചരി കഴുകി എടുത്ത് കുതിര്‍ക്കാന്‍ വയ്ക്കുക. അഞ്ചോ ആറോ മണിക്കൂര്‍ വയ്ക്കുക. ഇത് ഊറ്റിയെടുത്ത ശേഷം (വെള്ളം വാരാന്‍ വയ്ക്കുക) പുട്ടിനു പൊടിക്കുന്ന പോലെ പൊടിച്ചെടുക്കുക. അല്‍പം തരിയോടെ. അതിലേക്ക് കശുവണ്ടി ചുക്ക് കൂട്ട് പൊടിച്ചതും ചേര്‍ക്കുക. പഴം ഉടച്ചതും എള്ളും നെയ്യും കൂടെ ചേര്‍ത്ത് ഇവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയൊഴിക്കുക.
എല്ലാം കൂടെ ഒന്നുകൂടെ യോജിപ്പിക്കുക. അധികം ലൂസാവരുത് (ഏകദേശം ഇഡലിമാവ് രൂപത്തില്‍) ഈ മാവ് ആറോ ഏഴോ മണിക്കൂര്‍ റസ്റ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം തേങ്ങാവറുത്തതും ഇതിലേക്ക് ചേര്‍ത്ത് കുറേശ്ശെയായി കോരിയൊഴിച്ചു ചുട്ടെടുക്കുക. വെളിച്ചണ്ണയോ നെയ്യോ ഉപയോഗിക്കുക. കിടിലന്‍ ക്രിസ്പി നെയ്യപ്പം റെഡി.
.jpg)


