ബേക്കറിയിലെ ടീ റസ്ക് അതേ രുചിയിൽ നമ്മുക്ക് തയ്യാറാക്കിയാലോ

What if we could prepare the same taste of tea rusks from the bakery?
What if we could prepare the same taste of tea rusks from the bakery?

ചേരുവകൾ

മുട്ട - 2 എണ്ണം

പഞ്ചസാര - 1/2 കപ്പ്

വാനില എസൻസ് - 1 ടീസ്പൂൺ

വിനാഗിരി - 1ടീസ്പൂൺ

എണ്ണ - 1/2 കപ്പ്

മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക , ഇതിലേക്ക് വാനില എസൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക . •ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത്‌ നന്നായി യോജിപ്പിച്ച് എടുക്കുക. • ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ്‌ അവ്നിൽ 180 ഡിഗ്രിയിൽ ൽ 25 - 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. (സ്ക്വയർ ഷേപ്പ് ബേക്കിങ് ട്രേ ഉപയോഗിക്കാം) • ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്കിന്റെ ആകൃതിയിൽ മുറിക്കുക . ഇത് ഒരു ബേക്കിങ് ട്രേയിൽ നിരത്തുക. • ഇത് വീണ്ടും 150 ഡിഗ്രിയിൽ 15 - 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക. മറുവശവും 150 ഡിഗ്രിയിൽ 15 - 20 ബേക്ക് ചെയ്തെടുക്കുക. ഇപ്പോൾ നല്ല ക്രിസ്പി ആയ കേക്ക് റസ്ക് റെഡി ആയി .• തണുത്തതിന് ശേഷം വായു കയറാത്ത ബോക്സിലേക്ക് മാറ്റി സൂക്ഷിക്കാം .

tRootC1469263">

Tags