പച്ചമുളകും തൈരും മാത്രം ഉപയോഗിച്ച് ഒരു ടേസ്റ്റി കറി

curd and chili chammanthi
curd and chili chammanthi

ചേരുവകള്‍

പച്ചമുളക്- 7-8 എണ്ണം

വെളിച്ചെണ്ണ- ആവശ്യത്തിന്

കടുക്- 1/4 ടീസ്പൂണ്‍

ഉലുവ- 1/4

കറിവേപ്പില- ആവശ്യത്തിന്

കായം- 1/4ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

തൈര്- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഏഴോ എട്ടോ പച്ചമുളക് നടുവെ കീറി മാറ്റി വെയ്ക്കുക.

പാത്രം അടുപ്പില്‍ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കാല്‍ ടീസ്പൂണ്‍ കടുകും, ഉലുവയും ചേര്‍ത്ത് പൊട്ടിക്കുക.

അതിലേയ്ക്ക് കുറച്ച് കറിവേപ്പിലയും ചേര്‍ക്കുക.

മാറ്റി വെച്ചിരിക്കുന്ന പച്ചമുളകും ഒപ്പം കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി അടുപ്പണയ്ക്കാം.

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേത്തിളക്കുക.

ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് തൈരെടുക്കുക.

വറുത്തു വെച്ചിരിക്കുന്ന പച്ചമുളക് അതിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.

Tags