ദോശ തവയിൽ തന്തൂരി ചിക്കൻ ഉണ്ടാക്കിയാലോ


വേണ്ട ചേരുവകൾ
1.ചിക്കൻ (500 ഗ്രാമിന്റെ മാറിനേഷൻ ആണ് പറയുന്നത്.ചിക്കൻറെ അളവ് കൂടുബോൾ അതിനനുസരിച്ചു അരപ്പിന്റെ അളവ് കൂട്ടാം )
2.കട്ട തൈര് അര കപ്പ് (4 ടേബിൾ സ്പൂൺ )
3.മുളക് പൊടി (കാശ്മീരി ആണെങ്കിൽ നല്ലത് )ഒരു ടേബിൾ സ്പൂൺ
4.മഞ്ഞൾ പൊടി
5.മല്ലി പൊടി ഒരു ടേബിൾ സ്പൂൺ
6.കുരുമുളക് പൊടി അര ടേബിൾ സ്പൂൺ
7.ഗരം മസാല ഒരു ടീസ്പൂൺ
8.കസൂരി മേത്തി 1 ടീസ്പൂൺ(ഉണ്ടെങ്കിൽ ചേർത്താൽ ആ നോർത്ത് ഇന്ത്യൻ സ്വാദ് ലഭിക്കും )
9.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരോ ടീസ്പൂൺ വീതം
10.ഉപ്പ്
11.അര ചെറുനാരങ്ങയുടെ നീര്
12സൺഫ്ലവർ ഓയിൽ
1 മുതൽ 11 വരെ ഉള്ള ചേരുവകൾ ചിക്കനിൽ പുരട്ടി 4 മണിക്കൂർ അല്ലെങ്കിൽ തലേന്ന് രാത്രി തന്നെ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ മൂടി വയ്ക്കുക.. മസാല നല്ല വണ്ണം ചിക്കനിൽ പിടിച്ചിരിക്കും.. ശേഷം പുറത്തെടുത്തു ദോശ പാനിൽ വേവിക്കാം.. വേവിക്കുമ്പോൾ മൂടി വച്ചു വേവിക്കുക.. ചിക്കൻ കരിയാതിരിക്കാൻ 5 മിനിറ്റ് കൂടുമ്പോൾ ഇരു വശവും തിരിച്ചും മറിച്ചും വേവിക്കാം.. ഇടയ്ക്ക് തിരിച്ചിടുമ്പോൾ 2 സ്പൂൺ ഓയിലിൽ 1 ടീസ്പൂൺ മുളക് പൊടി ചേർത്ത ഓയിൽ തൂവി കൊടുത്താൽ നല്ല ചുവന്ന കളർ കിട്ടും.. മീഡിയം ഫ്ലാമിൽ 15 മുതൽ 20 മിനിറ്റിൽ ചിക്കൻ വെന്തു കിട്ടും.
ചിക്കൻ എല്ലാം വെന്തു കഴിഞ്ഞാൽ ഒരു പാത്രത്തിൽ ഇട്ടു ആ പാത്രത്തിന്റെ നടുവിൽ ചൂട് ചിരട്ട കനൽ സ്റ്റീൽ പാത്രത്തിൽ വച്ചു 1 ടീസ്പൂൺ നെയ്യൊഴിച്ചു പുക വരുമ്പോൾ ചിക്കൻ പാത്രം മൂടി സ്മോക്കി എഫക്ട് കൊടുക്കാം..