വളരെ എളുപ്പത്തിൽ ഈ തമിഴ്നാട് സ്പെഷ്യൽ പാൽ കേസരി തയ്യാറാക്കാം

This Tamil Nadu special milk kesari can be prepared very easily.
This Tamil Nadu special milk kesari can be prepared very easily.

ചേരുവകൾ

1/2 കപ്പ്- നെയ്യ്
250 ​ഗ്രാം -റവ
250 മില്ലിലിറ്റർ- പാൽ‌
4- ഏലക്കായ
400 ​ഗ്രാം- പഞ്ചസ്സാര
ഒരു നുള്ള്- ഉപ്പ്
10-കശുവണ്ടി
10- ഉണക്കമുന്തിരി
തയ്യാറാക്കാം

ആദ്യം തന്നെ ഒരു പാനിൽ മൂന്ന് ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറം മാറിവരുന്ന സമയത്ത് എടുത്തുവെച്ചിരിക്കുന്ന റവ ചേർക്കുക. റവ നല്ലപോലെ വറുക്കണം. ഇതിലേയ്ക്ക് പാൽ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. നല്ലപോലെ കുറുകി വരുന്ന സമയത്ത് ബാക്കിയുള്ള നെയ്യ് ചേർക്കുക. നെയ്യ് റവയിൽ നല്ലപോലെ ആ​ഗിരണം ചെയ്യണം. അതിനുശേഷം പഞ്ചസ്സാര ചേർക്കുക. ഒപ്പം ഏലക്കായും ചേർക്കുക. പഞ്ചസ്സാര ഉരുകി, റവയെല്ലാം തിക്കായി വരുന്ന സമയത്ത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്.

tRootC1469263">

Tags