പുളി ഇഞ്ചി തയ്യാറാക്കാം....

google news
ssss

വേണ്ട ചേരുവകൾ...

ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 1 തണ്ട്
പുളി - നാരങ്ങ വലിപ്പമുള്ള പന്ത്
മുളകുപൊടി - ½ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1 നുള്ള്
കായം - 1 നുള്ള്
ശർക്കര പൊടിച്ചത് - ഒന്നര ടേബിൾ സ്പൂൺ
വെളിച്ചെണ്ണ  - 2½ ടേബിൾ സ്പൂൺ
കടുക്  - ½ ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. 1½ കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ പുളി അലിയിക്കുക. വിത്തുകളും വെള്ളത്തിൽ ലയിക്കാത്ത കഷണങ്ങളും നീക്കം ചെയ്യുക. ഒരു പാനിൽ 2½ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇത് തെളക്കുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, അൽപം ഉപ്പ് എന്നിവ ചേർക്കുക. ഇത് ഇടത്തരം ചൂടിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം തീ കുറയ്ക്കുക. എന്നിട്ട് മുളക്, മഞ്ഞൾ, കായം പൊടികൾ എന്നിവ ചേർക്കുക. കുറച്ച് സെക്കൻഡ് ഇത് ഇളക്കുക. അടുത്തതായി പുളി അലിയിച്ച വെള്ളവും ഉപ്പും ചേർക്കുക. ഗ്രേവി കട്ടിയാകുന്നതുവരെ ഇടത്തരം ചൂടിൽ തുടർച്ചയായി ഇളക്കുക. ചതച്ച ശർക്കര ചേർത്ത് നന്നായി യോജിപ്പിച്ച് അലിയിക്കുക.  പുളി ഇഞ്ചി ഉണങ്ങിയ പാത്രത്തിലേക്ക് മാറ്റി 1 മണിക്കൂറിന് ശേഷം മാത്രം ഉപയോഗിക്കുക.

Tags