നന്നാരി–പൈനാപ്പിള്‍ കൂട്ട്: പുതിയൊരു കൂൾ ഡ്രിങ്ക് !
Dec 20, 2025, 19:25 IST
ചേരുവകള്‍
ഫ്രഷ് പൈനാപ്പിള്‍ ജൂസ് - 120 എം.എല്‍
നന്നാരി സിറപ്പ് - 30 എം.എല്‍
പച്ച മുളക് - ഒന്ന്
ചിയ സീഡ് - ഒരു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ ജൂസും നന്നാരി സിറപ്പും കഷ്ണങ്ങളാക്കിയ പച്ചമുളകും ഒരു കോക്ടെയില്‍ ഷേക്കറില്‍ ഇട്ട് ഐസും ചേര്‍ത്ത് 15 മുതല്‍ 20 മിനിറ്റ് വരെ നന്നായി മിക്‌സ് ചെയ്യുക. തണുത്ത ഗ്ലാസിന് വക്കില്‍ ഒരു കഷ്ണം പൈനാപ്പിളും ഒരു പച്ചമുളകും നെടുകെ മുറിച്ച് വച്ച് അലങ്കരിച്ച് അതിലേക്ക് ഈ പാനീയവും പകര്‍ന്ന് ആസ്വദിച്ച് കുടിക്കാം.
tRootC1469263">.jpg)


