മധുരം കിനിയും സുഖിയന്‍ തയ്യാറാക്കാം

Sukhiyan
Sukhiyan
ചേരുവകള്‍
ചെറുപയര്‍ – 1 കപ്പ്
നാളികേരം ചിരകിയത് – 1 കപ്പ്
ശര്‍ക്കര- 150 ഗ്രാം
ഏലക്കായ പൊടി- 1 ടീസ്പൂണ്‍
ജീരകം ചതച്ചത് – 1/ 2 ടീസ്പൂണ്‍
മൈദ- 1 1 / 2 കപ്പ്
അരിപ്പൊടി – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1/ 2 ടീസ്പൂണ്‍
ഉപ്പ് – 2 നുള്ള്
വെള്ളം
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ കഴുകിയ ശേഷം ഒരു കുക്കറില്‍ ഇട്ട് വേവിക്കാന്‍ വയ്ക്കാം.
കുക്കര്‍ ഒരു വിസില്‍ അടിച്ചാല്‍ 15 മിനിറ്റ് ചെറിയ തീയില്‍ ഇടണം.
15 മിനിറ്റ് കഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്യാം.
ശര്‍ക്കര ഒരു പാനില്‍ ഇട്ടു മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര പാനി തയാറാക്കാം.
ശര്‍ക്കര പാനി അരിച്ച് ഒരു പാന്‍ ചൂടാക്കി അതിലേക്കു ശര്‍ക്കര പാനി ഒഴിച്ച് കൊടുക്കാം.
ശര്‍ക്കര പാനിയിലേക്ക് നാളികേരം ചിരകിയതും ചെറുപയര്‍ വേവിച്ചതും ചേര്‍ത്ത് മിക്‌സ് ചെയ്തു ശര്‍ക്കര പാനിയിലെ വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കണം.
ഈ കൂട്ടിയിലേക്കു ഏലക്കായ പൊടിയും ജീരകം ചതച്ചതും ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക
ചെറുപയര്‍ മിക്‌സ് തണുത്ത ശേഷം ഓരോ ഉരുളകളാക്കി ഉരുട്ടി എടുക്കണം.
ബാറ്റര്‍ തയാറാക്കാന്‍ ഒരു ബൗളിലേക്കു മൈദ, അരിപ്പൊടി ,മഞ്ഞള്‍പ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുക.
ഇനി പൊടിയിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റര്‍ തയാറാക്കണം.
സുഖിയന്‍ വറുത്തെടുക്കാന്‍ ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
നേരത്തെ തയാറാക്കി വച്ച ചെറുപയര്‍ ഉരുട്ടിയതു മാവില്‍ നന്നായി മുക്കി എണ്ണയില്‍ വറുത്തെടുക്കുക

Tags