മധുരംകിനിയും പാല്‍കേക്ക് ഞൊടിയിടയിലുണ്ടാക്കാം

t cake
t cake
മുട്ട – 1 എണ്ണം
പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക- 3 എണ്ണം
വെണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ഗോതമ്പ് പൊടി – 1 കപ്പ്
പാല്‍ – ¼ കപ്പ്
മുട്ട – 1 എണ്ണം
പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക- 3 എണ്ണം
വെണ്ണ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര ലായനി
പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍
വെള്ളം – 1½ കപ്പ്
ഏലയ്ക്കാപൊടി – ¼ ടീസ്പുണ്‍
നാരങ്ങാനീര് – ½ ടീസ്പുണ്‍
തയ്യാറാക്കുന്ന വിധം
മുട്ട, പൊടിച്ച പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക
അതിലേക്ക് വെണ്ണ, പാല്‍ എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് ഗോതമ്പുപൊടി ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴച്ച് 10 മിനിറ്റ് വയ്ക്കുക.
മാവ് ഒന്നുകൂടി കുഴച്ച് കനത്തില്‍ പരത്തിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.
തിളച്ച വെളിച്ചെണ്ണയില്‍ പാല്‍ കേക്കുകള്‍ വറുത്തു കോരുക.
പഞ്ചസാര ലായനി തയാറാക്കാനായി വെള്ളവും പഞ്ചസാരയും യോജിപ്പിക്കുക
അതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക
കയ്യില്‍ ഒട്ടുന്ന പരുവമാകുമ്പോള്‍ നാരങ്ങാനീരും ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക.
വറുത്ത പാല്‍ കേക്കുകള്‍ ഇളം ചൂടോടെ പഞ്ചസാര ലായനിയില്‍ ഇട്ട് 10 മിനിറ്റിനുശേഷം എടുക്കുക

Tags