നല്ല പഞ്ഞിപോലത്തെ കിടിലൻ സ്വീറ്റ് ബോളി തയ്യാറാക്കാം!
ആവശ്യമായ സാധനങ്ങൾ
പൂരണം:
കടലപ്പരിപ്പ് – 1 കപ്പ്
ശർക്കര – 1½ കപ്പ്
തേങ്ങ ചിരവിയത് – ½ കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
മാവ്:
മൈദ – 1½ കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
എണ്ണ – 3–4 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് കഴുകി നന്നായി വേവിക്കുക. അധികമുള്ള വെള്ളം ഊറ്റിക്കളയുക.
ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
ചട്ടിയിൽ ശർക്കരപ്പാനിയും വേവിച്ച കടലപ്പരിപ്പും തേങ്ങയും ചേർത്ത് കട്ടിയാകുന്നതുവരെ ഇളക്കുക.
ഏലക്കാപ്പൊടിയും നെയ്യും ചേർത്ത് തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക.
മൈദ, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് മൃദുവായ മാവ് തയ്യാറാക്കുക.
മാവിൽ 3 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് നന്നായി കുഴച്ച് 1–2 മണിക്കൂർ മൂടിവയ്ക്കുക.
മാവിന്റെ ചെറിയ ഉരുളയെടുത്ത് കൈകൊണ്ട് പരത്തി, നടുവിൽ പൂരണം വെച്ച് അടച്ച് വീണ്ടും പതുക്കെ പരത്തുക.
ചൂടായ തവയിൽ എണ്ണയോ നെയ്യോ പുരട്ടി, ഇരുവശവും ചെറിയ സ്വർണ്ണനിറം വരുന്നതുവരെ ചുട്ടെടുക്കുക.
മുകളിൽ കുറച്ച് നെയ്യ് പുരട്ടി ചൂടോടെ കഴിക്കാം
.jpg)

