മധുരം കിനിയും എള്ളുണ്ട

ellunda
ellunda

ചേരുവകൾ:

എള്ള്- 1/2 കിലോ

ഉണക്കലരി- 1/2 കിലോ

ശർക്കര- 1 കിലോ

തേങ്ങ- 1 എണ്ണം

ഏലക്ക- 5 എണ്ണം

നെയ്യ്- 1ടേബിൾ സ്പൂൺ

അണ്ടി പരിപ്പ്- 50ഗ്രാം

മുന്തിരി- 50 ഗ്രാം


പാകം ചെയ്യുന്ന വിധം

കറുത്ത എള്ള്, ഉണക്കലരി തുടങ്ങിയവ വറുത്തു പൊടി ആക്കുക

ശേഷം തേങ്ങ വറുത്തു വെയ്ക്കുക.

അണ്ടി പരിപ്പ് നെയ്യിൽ വറുത്തു കോരി വെക്കുക.

tRootC1469263">

ശർക്കര ഉരുക്കി അരിച്ച് എടുക്കുക

ശർക്കര ഉരുക്കി അരിച്ചത് അടുപ്പത്തു വെച്ച് തിളപ്പിച്ച് പാവ് പരുവത്തിൽ ആക്കി എടുക്കുക

തുടർന്ന് മേൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നല്ലതു പോലെ ഇളക്കുക

ചെറിയ ചൂടോടെ കയ്യിൽ നെയ്യ് തടവി ചെറിയ ഉരുള ആക്കി ഉരുട്ടി എടുക്കുക

ഒരുപാട് തണുത്ത് പോകാതെ ചെറിയ ചൂടോട് കൂടി കഴിക്കുക
 

Tags