ശ്രീഖണ്ഡ് ; തൈരിൽ നിന്ന് തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞുപോകുന്ന മധുരവിഭവം

Shrikhand: A melt-in-the-mouth sweet dish that can be prepared from curd.

 ചേരുവകൾ: കട്ടത്തൈര് 2 കപ്പ്, പഞ്ചസാര ½ കപ്പ്, ഏലക്കാപ്പൊടി ½ ടീസ്പൂൺ, കുങ്കുമപ്പൂവ് കുറച്ച്, പാൽ 1 ടേബിൾസ്പൂൺ, ബദാം, പിസ്ത എന്നിവ ചെറുതായി അരിഞ്ഞത്.

തയ്യാറാക്കുന്ന വിധം: വൃത്തിയുള്ള നേർത്ത തുണിയിൽ തൈര് ഒഴിച്ച് കെട്ടിവെച്ച് ഫ്രിഡ്ജിൽ ഏതാനും മണിക്കൂറുകൾ തൂക്കിയിടുക. തൈരിലെ വെള്ളം മുഴുവൻ ഊർന്നുപോയാൽ കട്ടിയുള്ള തൈര് ലഭിക്കും. കുങ്കുമപ്പൂവ് അല്പം ചൂടുപാലിൽ കുതിർക്കുക. കട്ടിത്തൈരിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി എന്നിവ ചേർക്കുക. ബദാമും പിസ്തയും വിതറി തണുപ്പിച്ചശേഷം വിളമ്പാം.

Tags