കാരറ്റ് ഹൽവ വീട്ടിൽ തന്നെ ; അതും കുക്കറിൽ!

Delicious halwa can be prepared at home if you have carrots

 ചേരുവകൾ

1 കിലോഗ്രാം ഫ്രഷ്‌ കാരറ്റ്
 4 ടേബിൾസ്പൂൺ ബട്ടർ / നെയ്യ്
3 ടേബിൾസ്പൂൺ ഉണക്കമുന്തിരി
10 ബദാം, അരിഞ്ഞത്
10 കശുവണ്ടി, അരിഞ്ഞത്
10 പിസ്ത, അരിഞ്ഞത്
½ കപ്പ് പാൽ
1 ടിൻ കണ്ടൻസ്ഡ് മിൽക്ക്
½ കപ്പ് പഞ്ചസാര 
½ ടീസ്പൂൺ ഏലക്ക പൊടി

തയാറാക്കുന്ന വിധം

- ഒഴുകുന്ന വെള്ളത്തിനടിയിൽ കാരറ്റ് നന്നായി കഴുകുക. ശേഷം ഇതു മുഴുവൻ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. പ്രെഷർ കുക്കർ അടുപ്പത്ത് വെച്ച് 2 ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ഇട്ട് ചെറുതായി വീർത്തു വരുന്നത് വരെ ഇളക്കി, കോരിയെടുത്ത് മാറ്റി വയ്ക്കുക.

tRootC1469263">

- ഇതേപോലെ ബദാം, കശുവണ്ടി എന്നിവയും ഓരോന്നായി ഇട്ട് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ ഇളക്കി കോരിയെടുക്കുക. പ്രഷർ കുക്കറിൽ 2 ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർക്കുക. പച്ചമണം പോകുന്നതുവരെ 3-4 മിനിറ്റ് ഉയർന്ന ചൂടിൽ കാരറ്റ് വഴറ്റുക.

പാൽ ഒഴിച്ച് നന്നായി ഇളക്കുക. പ്രഷർ കുക്കർ ലിഡ് ഉപയോഗിച്ച് അടച്ച് 3 വിസിൽ വരെ വേവിക്കുക. ഇതിൻറെ ആവി പോകുന്നത് വരെ കാത്തിരിക്കുക. മൂടി തുറന്ന് ഇളക്കുക. വീണ്ടും അടുപ്പത്ത് വെച്ച്, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

- ഈ മിശ്രിതം കട്ടിയാകുമ്പോൾ നേരത്തെ വറുത്ത് മാറ്റിവെച്ച ഉണക്കമുന്തിരി, ബദാം, കശുവണ്ടി എന്നിവയിൽ നിന്നും കുറച്ച് എടുത്ത് മാറ്റിവെച്ച ശേഷം, ബാക്കിയുള്ളത് ചേർക്കുക. നെയ്യ്, ഏലക്കാപ്പൊടി എന്നിവയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വയ്ക്കുക. എന്നിട്ട് അടുപ്പത്ത് നിന്നും വാങ്ങിവയ്ക്കാം.

- ഇതിനു മുകളിൽ നേരത്തെ മാറ്റിവെച്ച ബദാം, കശുവണ്ടി, പിസ്ത, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. ചൂടോടെ വിളമ്പി ആസ്വദിക്കാം.

ടിപ്പ് : കണ്ടൻസ്ഡ് മിൽക്ക് ഇല്ലെങ്കിൽ ഫുൾ ഫാറ്റ് പാൽ ഉപയോഗിച്ചും കാരറ്റ് ഹൽവ ഉണ്ടാക്കാം. ഇതിന് അൽപ്പംകൂടി സമയമെടുക്കും. ഒരു കിലോ കാരറ്റിനു ഒരു ലിറ്റർ പാൽ എടുക്കുക. പാലും ഗ്രേറ്റ് ചെയ്ത കാരറ്റും ചേർത്ത് നന്നായി ഇളക്കി, പാൽ വറ്റി പകുതിയാകുമ്പോൾ പഞ്ചസാര ചേർക്കുക. വീണ്ടും ഇളക്കി മുഴുവൻ വെള്ളവും വറ്റുന്നതു വരെ ഇളക്കുക.  അവസാനം, നെയ്യ്, അണ്ടിപ്പരിപ്പ്, ഏലക്കപ്പൊടി എന്നിവ ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ വേവിച്ച ശേഷം ഇറക്കിവയ്ക്കാം.

Tags