സുരേഷ് ബാബു എളയാവൂർ ഫോക് ലോർ അക്കാദമി ചെയർമാൻ

Suresh Babu Elayavoor, Chairman of the Folklore Academy

കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലറുമായ സുരേഷ് ബാബു എളയാവൂരിനെ ഫോക് ലോർ അക്കാദമി ചെയർമാനായി സർക്കാർ നിയമിച്ചു. കണ്ണൂർ കോൺഗ്രസിലെ സീനിയർ നേതാക്കളിലൊരാളാണ് സുരേഷ് ബാബു എളയാവൂർ. യു ഡി എഫ് ഭരണത്തിലെത്തി മൂന്ന് മാസം പിന്നിട്ടതിനു ശേഷമാണ് ചിറക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക് ലോർ അക്കാദമി ഭരണസമിതി പുന:സംഘടിപ്പിച്ചത്.

കൽപ്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായും. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും. പ്രേം കുമാറിനെകേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായും. എം രഞ്ജിത്തിനെ കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായും നിയോഗിച്ചു പ്രൊഫസർ പ്രകാശ് മൂർത്തിയെ കേരള ലളിതകലാ അക്കാദമി ചെയർമാനായും തിരഞ്ഞെടുത്തു. 

കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചത്.

Tags