ചായയ്ക്കൊപ്പം ഒരു പിടി കഴിച്ചാൽ മതി, രുചി മനസ്സിൽ നിൽക്കും
Oct 15, 2026, 16:01 IST
ചേരുവകൾ
- ചെറുപയർ – 1 കപ്പ്
- ശർക്കര – 150 ഗ്രാം
- തേങ്ങ ചിരകിയത് – ½ കപ്പ്
- ഏലക്കാപ്പൊടി – ½ ടീസ്പൂൺ
- മൈദ – ½ കപ്പ്
- അരിപ്പൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചെറുപയർ നന്നായി വേവിച്ചെടുക്കുക. പയർ ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണം.
2. ശർക്കര അൽപം വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.
3. ശർക്കരപ്പാനിയിൽ തേങ്ങയും വേവിച്ച ചെറുപയറും ഏലക്കാപ്പൊടിയും ചേർത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക.
4. തണുത്തശേഷം ചെറിയ ഉരുളകളാക്കുക.
5. മൈദ, അരിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക.
6. ഉരുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ മൊരിച്ചെടുക്കുക.
.jpg)


