റെസ്റ്റോറന്റ് സ്റ്റൈൽ ദാൽ മഖനി
ആവശ്യമായ ചേരുവകൾ
ഉഴുന്ന് (Whole Black Urad Dal) – 1 കപ്പ്
രാജ്മ – ¼ കപ്പ്
സവാള – 2 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ബട്ടർ – 3 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം – ¼ കപ്പ്
ജീരകം – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നും രാജ്മയും നന്നായി കഴുകി 8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
ശേഷം പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടും നന്നായി മൃദുവാകുന്നതുവരെ വേവിക്കുക.
ഒരു പാനിൽ ബട്ടർ ചൂടാക്കി ജീരകം ചേർക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.
തക്കാളി അരച്ചത് ചേർത്ത് നന്നായി വേവിക്കുക.
മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക.
വേവിച്ച ഉഴുന്നും രാജ്മയും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് കുറഞ്ഞ തീയിൽ 20–25 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം, അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അവസാനം ഫ്രഷ് ക്രീമും ഒരു സ്പൂൺ ബട്ടറും ചേർത്ത് നന്നായി ഇളക്കുക.
മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പുക.
.jpg)

