മലബാറിന്റെ പ്രിയപ്പെട്ട കടൽവിഭവം ഇതാ വീട്ടിലും

Stuffed Mussels

ചേരുവകൾ:

    കല്ലുമ്മക്കായ – 15 എണ്ണം

    പച്ചരി – 1 കപ്പ്

    തേങ്ങ ചിരകിയത് – അര കപ്പ്

    ചെറിയുള്ളി – 5 എണ്ണം

    പെരുംജീരകം – അര ടീസ്പൂൺ

    മുളകുപൊടി, മഞ്ഞൾപ്പൊടി – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ

കല്ലുമ്മക്കായ നിറച്ചത്   തയ്യാറാക്കുന്ന വിധം:

    പച്ചരി കുതിർത്ത് തേങ്ങയും പെരുംജീരകവും ചേർത്ത് അരച്ചെടുക്കുക.

    കല്ലുമ്മക്കായ നന്നായി കഴുകി വൃത്തിയാക്കി തുറക്കുക.

    അരിമാവ് മസാല ചേർത്ത് കല്ലുമ്മക്കായയ്ക്കുള്ളിൽ നിറയ്ക്കുക.

    ആവിയിൽ വേവിച്ചെടുക്കുക.

    തണുത്തശേഷം മസാലപ്പൊടികൾ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക.

Tags