ഗസ്റ്റുകൾ വരുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു വിവഭം പരീക്ഷിക്കാം

Stuffedchicken

1. കോഴി - അരകിലോ
2. പപ്പടം - 20 എണ്ണം
3. വെളുത്തുള്ളി - ഒരു ചുള
4. സവാള - 2 എണ്ണം
5. മഞ്ഞൾ - അര ടീസ്‌പൂൺ
6. മല്ലി - 1 ടീസ്‌പൂൺ
7. വറ്റൽമുളക്‌ - 5 എണ്ണം
8. പെരുംജീരകം - അര ടീസ്‌പൂൺ
9. ഇഞ്ചി - ഒരു കഷണം
10. പട്ട - 1 കഷണം
11. കുരുമുളക്‌- അര ടീസ്‌പൂൺ
12. ഗ്രാമ്പു - 2 എണ്ണം
13. നാരങ്ങ - ഒരുമുറി
14. എണ്ണ, ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
സൺഫ്‌ളവർ ഓയിലിൽ മസാലകളെല്ലാം വറത്തരയ്‌ക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാളയിട്ട്‌ തവിട്ടുനിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക്‌ കഷണങ്ങളാക്കിയ ഇറച്ചിയും ഉപ്പും ചേർക്കണം. ചൂടാകുമ്പോൾ നാരങ്ങാനീര്‌ ചേർത്തിളക്കണം. ഈ മിശ്രിതം തണുക്കാൻ അനുവദിക്കുക.
തണുത്തു കഴിഞ്ഞാൽ പപ്പടത്തിന്റെ അരികിൽ വെള്ളം നനച്ച്‌ കുറേശെയായി മസാല ചേർത്ത്‌ പുരട്ടി വശങ്ങൾ മടക്കി എണ്ണയിൽ ചുട്ടെടുക്കാം. എണ്ണയിൽ വറുത്ത്‌ ഉപയോഗിക്കുമ്പോൾ കൂടുതൽ എണ്ണയുടെ അംശം അടങ്ങുന്നതിനാലാണ്‌ ചുട്ടെടുക്കുന്നത്‌. ചുട്ടെടുക്കുന്നതിനാൽതന്നെ ഈ വിഭവം ആരോഗ്യകരവുമാണ്‌. സ്റ്റഫ്ഡ് ചിക്കൻ റെഡി.

Tags