ശരീരത്തിന് കരുത്തും ഉന്മേഷവും നേടാം
Jan 10, 2026, 18:40 IST
ചേരുവകൾ
ഉഴുന്ന് പരിപ്പ്
പച്ചരി
ഏലയ്ക്ക്
പാൽ
വെള്ളം
ശർക്കര
നട്സ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് ഉഴുന്ന് പരിപ്പും ഒരു ചെറിയ പിടി പച്ചരിയും രണ്ട് ഏലയ്ക്കയും വറുത്തെടുക്കാം.
അവ പൊടിച്ചു മാറ്റി വെയ്ക്കാം.
അതേ പാനിലേയ്ക്ക് ഒരു കപ്പ് പാലും അൽപ്പം വെള്ളവും ഒഴിച്ച് തിളപ്പിക്കാം.
തിളച്ചു വരുമ്പോൾ പൊടിച്ചു മാറ്റി വെച്ചത് ചേർത്തിളക്കാം.
വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ അൽപ്പം ശർക്കര പൊടിച്ചത് മധുരത്തിനനുസരിച്ച് ചേർത്തിളക്കാം.
ശേഷം അടുപ്പണച്ച് അൽപ്പം നട്സ് കൂടി ചേർത്തു വിളമ്പാം.
.jpg)


