സ്‌ട്രോബെറി-കാരറ്റ് സ്മൂത്തി പരീക്ഷിച്ച് നോക്കിയാലോ ?

Special Carrot Milkshake
Special Carrot Milkshake


ചേരുവകൾ

സ്ട്രോബെറി – 1 കപ്പ്
കാരറ്റ് – 1/2 കപ്പ്
തേൻ /പഞ്ചസാര – ആവശ്യത്തിന്
തൈര് – 1 കപ്പ്
ഐസ് ക്യൂബ് – 2 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം കാരറ്റ് കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക. സ്ട്രോബെറി കഴുകി അതിന്റെ ഇലയുടെ ഭാഗം മുറിച്ചു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ കാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് സ്ട്രോബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക. ഒരു ഗ്ലാസിലേക്കു പകരാം. രുചികരമായ സ്ട്രോബെറി കാരറ്റ് സ്മൂത്തി റെഡി.

tRootC1469263">

Tags