സ്ട്രോബെറി മിൽക്ക് ഷേക്ക് എളുപ്പത്തിൽ ഉണ്ടാക്കാം ..


ആവശ്യമുള്ള സാധനങ്ങള്‍
സ്ട്രോബെറി- 10 എണ്ണം
പാല്- ഒരു കപ്പ്
പഞ്ചസാര- 3-4 ടേബിള്‍ സ്പൂണ്‍ (ഓരോരുത്തരുടെയും ഇഷ്ടത്തിന് മധുരം ക്രമീകരിക്കാം)
വാനില എസന്‍സ് (നിര്‍ബന്ധമില്ല) – രണ്ടു തുള്ളി
വാനില/സ്ട്രോബെറി ഐസ്ക്രീം- ഒരു സ്കൂപ്പ്
നട്ട്സ്, ടൂട്ടി ഫ്രൂട്ടി – മൂന്നു ടേബിള്‍ സ്പൂണ്‍ വീതം
തയാറാക്കുന്ന വിധം
പാല് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. സ്ട്രോബെറി ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. പഞ്ചസാര, സ്ട്രൊബെറി, പകുതി പാല് എന്നിവ മിക്സിയില്‍ നന്നായി അടിക്കുക. വീണ്ടും ബാക്കിയുള്ള പാല്, വാനില എസന്‍സ് എന്നിവ കൂടി ചേര്‍ത്ത ശേഷം നന്നായി അടിക്കുക.

നീളമുള്ള ഒരു ഗ്ലാസ് എടുത്ത് അടിയില്‍ കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ഇവ ഇട്ട ശേഷം അടിച്ചുവച്ചിരിക്കുന്ന മില്‍ക്ക് ഷേക്ക് ഒഴിക്കുക. മുക്കാല്‍ ഭാഗം ഷേക്ക് ഒഴിച്ച ശേഷം അതിനുമുകളില്‍ ഐസ്ക്രീം, നട്ട്സ്, ടൂട്ടി ഫ്രൂട്ടി എന്നിവ ഇട്ട ശേഷം മുകളില്‍ ഒരു സ്ട്രോബറി വച്ചു അലങ്കരിച്ചു വിളമ്പാം.
Tags

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബി ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സി.പി.ഐ.എം എൽ
ജമ്മു കാശ്മീരിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് പോലീസും മുഴുവൻ സേനകളും. അവിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആ കില്ലെന്ന് സി പി ഐ എം എൽ ആരോ