കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്‌ട്രോബറി മില്‍ക്ക് ഷേക്ക് തയ്യാറാക്കാം

strawberry milkshake
strawberry milkshake

    ചേരുവകൾ 

സ്ട്രൊബെറി -10
    പാൽ -1 കപ്പ്
    പഞ്ചസാര - 3-4 റ്റെബിൾസ്പൂൺ ( മധുരം സ്ട്രൊബെറി ടെ മധുരം അനുസരിച്ച് ക്രമീകരിക്കാം)
    വാനിലാ എസ്സൻസ്സ് ( നിർബന്ധമില്ല) - 2 തുള്ളി
    വാനില/സ്ട്രൊബെറി ഐസ്ക്രീം - 1 സ്കൂപ്പ്
    നട്ട്സ്, റ്റൂട്ടി ഫ്രൂട്ടി -കുറച്ച്

തയ്യാറാക്കുന്ന വിധം 

പാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക.ഞാൻ പാലു കാച്ചിയ ശെഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചാണു എടുത്തത്.ഇഷ്ടം പൊലെ നിങ്ങൾക്ക് എടുക്കാം. നല്ല തണുത്ത പാൽ ആവണം ന്ന് മാത്രം


സ്ട്രൊബെറീസ് ,ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വക്കുക


മിക്സിയിൽ പഞ്ചസാര,സ്ട്രൊബെറീസ്,പകുതി പാൽ ചേർത്ത് നന്നായി അടിക്കുക

ശെഷം അടപ്പ് തുറന്ന് ബാക്കി പാൽ,വാനിലാ എസ്സൻസ്സ് ഇവ ചേർത്ത് ഒന്നു കൂടെ നന്നായി അടിക്കുക


നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് അടിയിൽ കുറച്ച് നട്ട്സ്,ട്ടൂട്ടി ഫ്രൂട്ടീ ഇവ ഇട്ട ശെഷം മെലെ അടിച്ച് വച്ചിരിക്കുന്ന മിൽക് ഷേക്ക് ഒഴിക്കുക.

മുക്കാൽ ഭാഗം ഷേക് ഒഴിച്ച ശെഷം അതിന്റെ മെലെ ഐസ്ക്രീം ,നട്ട്സ്,റ്റൂട്ടി ഫ്രൂട്ടി ,വേണെൽ കുറച്ച് ചെറീസും വക്കാം, ഇത് കൂടി ഇട്ട് സെർവ് ചെയ്യാം

Tags