ഡെസേർട്ട് പ്രേമികളുടെ പുതിയ ക്രഷ്; സോഷ്യൽ മീഡിയ കീഴടക്കി സ്ട്രോബെറി ചീസ്കേക്ക് ഷേക്ക്
ചേരുവകൾ:
വാനില ഐസ്ക്രീം – 3 വലിയ സ്കൂപ്പ്
തണുത്ത പാൽ – ¾ കപ്പ് (180ml)
ഫ്രഷ് സ്ട്രോബെറി – ½ കപ്പ് (ചെറുതായി അരിഞ്ഞത്)
ക്രീം ചീസ് (Cream Cheese) – 2 ടേബിൾസ്പൂൺ (30g) - ഇതാണ് ചീസ്കേക്കിന്റെ രുചി നൽകുന്നത്
ഡൈജസ്റ്റീവ് ബിസ്ക്കറ്റ്/മേരി ബിസ്ക്കറ്റ് – 3 എണ്ണം (നന്നായി പൊടിച്ചത്)
സ്ട്രോബെറി സിറപ്പ്/സോസ് – 1.5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
1 ബിസ്ക്കറ്റ് ലെയർ: ആദ്യം തന്നെ പൊടിച്ച ബിസ്ക്കറ്റിന്റെ മുക്കാൽ ഭാഗവും എടുക്കുക. നമ്മൾ സെർവ് ചെയ്യാൻ വെച്ചിരിക്കുന്ന ഗ്ലാസ്സിന്റെ ഏറ്റവും അടിയിലായി ഈ ബിസ്ക്കറ്റ് പൊടി ഒരു ലെയർ ആയി ഇട്ടു കൊടുക്കുക (ചീസ്കേക്കിന്റെ അടിവശം പോലെ).
2 ബ്ലെൻഡിങ്: മിക്സി ജാറിലേക്ക് വാനില ഐസ്ക്രീം, തണുത്ത പാൽ, അരിഞ്ഞു വെച്ച ഫ്രഷ് സ്ട്രോബെറി, ക്രീം ചീസ് എന്നിവ ചേർക്കുക. സ്ട്രോബെറി നല്ല മധുരമുള്ളതാണെന്ന് ഉറപ്പുവരുത്തുക.
3 അടിച്ചെടുക്കുക: ചീസ്കേക്ക് മിശ്രിതവും സ്ട്രോബെറിയും പാലും നന്നായി ഒന്നുചേർന്ന് നല്ല പിങ്ക് നിറമാകുന്നത് വരെ അടിച്ചെടുക്കുക.
4 സെർവിങ്: ഗ്ലാസ്സിലെ ബിസ്ക്കറ്റ് ലെയറിന് മുകളിലേക്ക് പതിയെ ഈ സ്ട്രോബെറി ഷേക്ക് ഒഴിക്കുക. അതിനു മുകളിൽ വിപ്പ്ഡ് ക്രീം വെക്കുക. ക്രീമിന് മുകളിലായി ബാക്കി വന്ന ബിസ്ക്കറ്റ് പൊടിയും സട്രോബെറി സോസും ഒഴിച്ച് അലങ്കരിക്കാം. ഒരു ഫ്രഷ് സ്ട്രോബെറി കൂടി സൈഡിൽ വെച്ചാൽ കാണാൻ കൂടുതൽ ഭംഗിയുണ്ടാകും.
.jpg)

