കറിവേപ്പില വാടാതെ ആഴ്ചകളോളം സൂക്ഷിക്കാം

If you do this, the curry leaves will flourish and grow

അടുക്കളയിലെ എപ്പോഴും ഉണ്ടായിരിക്കേണ്ട സാധനങ്ങളിൽ ഒന്നാണ് കറിവേപ്പില. കറിവച്ചതിനുശേഷം താളിക്കാൻ നോക്കുമ്പോഴായിരിക്കും കറിവേപ്പില ഇല്ലെന്ന കാര്യം പലരും മനസിലാക്കുന്നത്. മുൻപ് പലരും തൊട്ടടുത്തുള്ള വീട്ടിലേക്കോ അല്ലെങ്കിൽ കറിവേപ്പിലയുള്ള പറമ്പുകളിലോ ആയിരിക്കും ഓടുന്നത്. എന്നാൽ സിറ്റിയിൽ ജീവിക്കുന്നവർക്ക് ഇതിനൊന്നിനും സാധിക്കാതെ വന്നേക്കാം.

അതുകൊണ്ട് തന്നെ പലരും കറിവേപ്പില മാർക്കറ്റുകളിൽ നിന്ന് ഫ്രിഡ്ജുകളിലും അല്ലാതെയും സ്റ്റോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ അതിലും കാര്യമില്ല. കറിവേപ്പില പലകാരണങ്ങൾകൊണ്ടും കറിവേപ്പില വാടി പോകുകയോ കരിഞ്ഞ് പോകുകയോ ചെയ്യാം. എന്നാൽ ചില കാര്യങ്ങൾ ചെയ്താൽ കറിവേപ്പില വാടാതെ ആഴ്ചകളോളം സൂക്ഷിക്കാം.

കുപ്പിയിലോ ടിന്നിലോ സൂക്ഷിക്കാം: വെള്ളം നന്നായി ഉണങ്ങിയ ശേഷം, കറിവേപ്പിലയുടെ ഇലകൾ വായു കടക്കാത്ത ഒരു ഗ്ലാസ് കുപ്പിയിലോ പ്ലാസ്റ്റിക് ടിന്നിലോ ഇട്ട് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

നനവ് മാറ്റുക: കറിവേപ്പിലയുടെ തണ്ടുകൾ വേർപെടുത്തി ഇലകൾ മാത്രം എടുക്കുക. ശേഷം ഇലകൾ നന്നായി കഴുകി വെള്ളം വാർന്നുപോകാനായി ഒരു ഉണങ്ങിയ കോട്ടൺ തുണിയിലോ പേപ്പറിലോ നിരത്തി വെച്ച് 10 മിനിറ്റ് ഉണക്കുക

ടിഷ്യൂ പേപ്പർ രീതി: ഒരു പ്ലാസ്റ്റിക് ടിന്നിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിനു മുകളിലായി കറിവേപ്പില നിരത്തുക. ഇതിനു മുകളിൽ വീണ്ടുമൊരു ടിഷ്യൂ പേപ്പർ വെച്ച് വായു കടക്കാത്ത രീതിയിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം
 

Tags