മാമ്പഴം ഇനി ഇങ്ങനെ സൂക്ഷിച്ചു വയ്ക്കൂ
. മാമ്പഴം സീസൺ കഴിഞ്ഞും ഉപയോഗിക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈ ഉണ്ട്.
പഴുത്ത മാമ്പഴം അതിന്റെ സ്വാദ് നഷ്ടപ്പെടാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാൻ ഫ്രീസിംഗ് രീതിയാണ് ഏറ്റവും അനുയോജ്യം.
ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത മാമ്പഴം, പഞ്ചസാര, വൃത്തിയുള്ള ഗ്ലാസ് ജാറുകൾ അല്ലെങ്കിൽ സിപ്‌ലോക്ക് ബാഗുകൾ
tRootC1469263">4/6
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്തതും കേടില്ലാത്തതുമായ മാമ്പഴം തിരഞ്ഞെടുക്കാം. ഇവ നന്നായി കഴുകി ഉണക്കിയ ശേഷം തൊലി പൂർണ്ണമായും ചെത്തിക്കളയാം. മാമ്പഴം മുറിക്കാൻ പാടുള്ളതല്ല, മുഴുവനായി തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. തൊലി കളഞ്ഞ മാമ്പഴം ഈർപ്പമില്ലാത്ത വൃത്തിയുള്ള ഗ്ലാസ് ജാറുകളിലേക്കോ അല്ലെങ്കിൽ സിപ്‌ലോക്ക് ബാഗുകളിലേക്കോ മാറ്റാം.
5/6
മാമ്പഴത്തിന് മുകളിലായി ഒരു ലെയർ പഞ്ചസാര വിതറാം. ഇത് മാമ്പഴത്തിന്റെ നിറവും രുചിയും ദീർഘകാലം നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പ്രിസർവേറ്റീവ് ആയി പ്രവർത്തിക്കും. ഇത് ജാറിലോ സിപ്‌ലോക്ക് ബാഗിലോ വച്ച് ഒട്ടും വായു കടക്കാത്ത രീതിയിൽ നന്നായി അടയ്ക്കാം. ഇത് ഫ്രീസറിൽ സൂക്ഷിക്കാം. ഉപയോഗിക്കാൻ എളുപ്പത്തിനായി ചെറിയ ബാച്ചുകളായി (ഒന്നോ രണ്ടോ മാമ്പഴം വീതം) പാക്ക് ചെയ്യുന്നത് നന്നായിരിക്കും.
6/6
അടുത്ത മാമ്പഴക്കാലം എത്തുന്നതിനു മുൻപ് എപ്പോഴെങ്കിലും മാമ്പഴം കഴിക്കണമെന്നു തോന്നുമ്പോൾ ഫ്രീസറിൽ നിന്ന് ഇത് എടുത്ത് ഉപയോഗിക്കാം. മിൽക്ക് ഷേക്കുകൾ ഉണ്ടാക്കാനും പുഡ്ഡിംഗുകൾ തയ്യാറാക്കാനും ഈ രീതിയിൽ സൂക്ഷിച്ച മാമ്പഴം ഏറെ അനുയോജ്യമാണ്.
.jpg)


