വയറും തടിയും പമ്പ കടക്കും; രാവിലെ ഈ വിഭവങ്ങള്‍ കഴിച്ചോളൂ
ഈസി ചിക്കന്‍ സാലഡ്
ഇതിനായി ചിക്കന്‍റെ ബ്രെസ്റ്റ് പീസ് ആവശ്യമുള്ളത്ര എടുത്ത് ഉപ്പ് മാത്രമിട്ട് ഏകദേശം 12 മിനിറ്റ് വേവിച്ച് വയ്ക്കുക. ആവശ്യത്തിന് സവാള, കാരറ്റ്, തക്കാളി, കാബേജ് എന്നിവയും അരിഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. ഇതും ചിക്കനും കൂടി മിക്സ് ചെയ്യുക.
ഒരു പാത്രത്തില്‍, ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ യോജിപ്പിച്ച് ഡ്രസ്സിംഗ് ഉണ്ടാക്കുക. ഇത് സാലഡിന് മുകളിലേക്ക് ഒഴിച്ച് എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് കഴിക്കാം.
മുട്ട സാലഡ്
ചിക്കനും മീനുമൊന്നും ഇല്ലെങ്കില്‍പ്പോലും എല്ലാ വീട്ടിലും മുട്ട എന്തായാലും കാണും. സാലഡ് കഴിക്കാന്‍ മടി ഉള്ള ആളുകള്‍ക്ക് പോലും വളരെയധികം ഇഷ്ടപ്പെടുന്ന അടിപൊളി സാലഡ് മുട്ടകൊണ്ട് ഉണ്ടാക്കാം.
അതിനായി, മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ഒരു ഉരുളക്കിഴങ്ങും പുഴുങ്ങി തൊലി കളയുക. ബ്രോക്കോളി എടുത്ത് ആവിയില്‍ വേവിക്കുകയോ രണ്ടു മൂന്നു മിനിറ്റ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയോ ചെയ്യാം. ചെറിതക്കാളി ഒരു രണ്ടു മൂന്നെണ്ണം എടുത്ത് അരിയുക.
ഡ്രസ്സിംഗ് ഉണ്ടാക്കാന്‍, കുരുമുളക് പൊടി, ഒലിവ് ഓയില്‍, അല്‍പ്പം തേന്‍, ഉപ്പ് എന്നിവ യോജിപ്പിക്കുക. മറ്റു ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ട്, ഈ ഡ്രസ്സിംഗ് അതിനു മുകളിലേക്ക് ഒഴിക്കുക. അടിപൊളി മുട്ടസാലഡ് റെഡി!
.jpg)

