ആവി പറക്കുന്ന കടല കറി

KadalaCurry
KadalaCurry

ചേരുവകൾ

    കടല
    കറുവപ്പട്ട
    പെരുംജീരകം
    ഏലയ്ക്ക
    ഗ്രാമ്പൂ
    സവാള
    തക്കാളി
    മല്ലിപ്പൊടി
    മുളകുപൊടി
    മഞ്ഞൾപൊടി
    ഗരം മസാല
    തേങ്ങ
    നെയ്യ്

തയ്യാറാക്കുന്ന വിധം

    തലേ ദിവസം വെള്ളത്തിലിട്ട കടലയിൽ ഉപ്പ് ചേർത്ത് വെള്ളവും ഒഴിച്ച് കുക്കറിലിട്ട് വേവിക്കാം.
    ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, പെരുംജീരകം,ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ വറുത്തെടുക്കാം.
    ഇതിലേക്ക് സവാള ചേർത്തു വഴറ്റാം.
    സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർക്കാവുന്നതാണ്.
    തക്കാളി നല്ലവണ്ണം ഉടഞ്ഞു വരുമ്പോൾ മസാലപൊടികളെല്ലാം ചേർക്കാം.
    ഇതെല്ലാം വഴറ്റിയെടുത്ത​ ശേഷം തേങ്ങ ചിരകിയത് ചേർത്തിളക്കാം.
    മേൽ പറഞ്ഞ കൂട്ട് അരച്ചെടുത്തു കടലയിൽ ചേർക്കാം. 
    കുറച്ചു വെള്ളവും ഒഴിച്ച് അടച്ച് തിളപ്പിക്കാം.
    അവസാനമായി നെയ്യ് ഉപയോഗിച്ച് താളിക്കാവുന്നതാണ്.

Tags