സ്റ്റീം ചെയ്ത മീനും പച്ചക്കറികളും: പ്രോട്ടീൻ സമ്പന്നമായ ലഞ്ച്

Steamedfish

  ചേരുവകൾ

- മീൻ കഷ്ണങ്ങൾ – 200 ഗ്രാം
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
- ഇഞ്ചി അരച്ചത് – 1 ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- കാരറ്റ് – 1 എണ്ണം
- ബീൻസ് – 6 എണ്ണം
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. മീൻ വൃത്തിയാക്കി നാരങ്ങാനീര്, ഇഞ്ചി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടുക.
2. മീൻ സ്റ്റീമറിൽ വച്ച് കഷ്ണത്തിന്റെ കനത്തിന് അനുസരിച്ച് പൂർണമായി വെന്തുവരുന്നതുവരെ ആവിയിൽ വേവിക്കുക.
3. കാരറ്റും ബീൻസും വേറിട്ട് ആവിയിൽ വേവിച്ചെടുക്കുക.
4. മീനും പച്ചക്കറികളും ഒരു പ്ലേറ്റിൽ വിളമ്പുക. ചോറിനൊപ്പം കഴിക്കാം.

Tags