ചായയ്‌ക്കൊപ്പം ട്രൈ ചെയ്യൂ ഈ ക്രിസ്പി റോൾ

vegetable spring roll

ചേരുവകൾ

സ്പ്രിങ് റോൾ ഷീറ്റുകൾ 3-4
അരിഞ്ഞുവെച്ച കൂൺ – 1 കപ്പ്
അരിഞ്ഞ കാബേജ് – 1 കപ്പ്
കട്ടി കുറച്ച് നീളത്തിലരിഞ്ഞ കാരറ്റ് – 1 കപ്പ്
വെളുത്തുള്ളി(ചതച്ചത്)
സോയാ സോസ്
എള്ളെണ്ണ

തയ്യാറാക്കുന്ന വിധം

അരിഞ്ഞുവെച്ച കൂണും കാബേജും കാരറ്റും വെളുത്തുള്ളിയും സോയാ സോസുമെല്ലാം ഒരു വലിയ പാത്രത്തിലിട്ട് കുഴച്ചെടുക്കുക. ഇത് ഒരു സ്പ്രിങ് റോൾ ഷീറ്റെടുത്ത് അതിന്റെ നടുവിലായി വെക്കുക. സ്പ്രിങ് റോൾ ഷീറ്റ് നന്നായി ചുരുട്ടിയെടുത്തശേഷം അറ്റം മടക്കി ഒരു സിലിണ്ടർ ആകൃതിയിലാക്കുക. എയർ ഫ്രയർ 190 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. സ്പ്രിങ് റോളുകളിൽ ചെറിയതോതിൽ എണ്ണ പുരട്ടിയശേഷം 8-10 മിനിറ്റ് വരെ എയർ ഫ്രയർ ചെയ്യുക. സ്വാദുള്ള എയർ ഫ്രയർ സ്പ്രിങ് റോളുകൾ റെഡി. റോളുകൾ സോസ് ചേർത്ത് കഴിക്കാം.

tRootC1469263">

Tags