ശര്‍ക്കര രണ്ടു വര്‍ഷം വരെ കേടാവാതെ സൂക്ഷിക്കാം

jaggery

ശര്‍ക്കര മധുരത്തിനു മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ക്കു കൂടി പേരുകേട്ടതാണ്. പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ഒരു ബദലായി പലപ്പോഴും ശര്‍ക്കര ഉപയോഗിക്കുന്നു. എന്നാല്‍ ശര്‍ക്കര ശരിയായി സൂക്ഷിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ അവ നനയുകയോ ഇരുണ്ടതാകുകയോ പൂപ്പല്‍ ഉണ്ടാവുകയോ ചെയ്യാം.

tRootC1469263">

എന്നാല്‍ വര്‍ഷങ്ങളോളം ശര്‍ക്കര പുതുമയുള്ളതും സുരക്ഷിതവുമായി സൂക്ഷിക്കുന്നതിന് ഒരു ലളിതമായ മാര്‍ഗമുണ്ട്.  രണ്ട് വര്‍ഷം വരെ അത് കേടാവാതെ നിലനിര്‍ത്തുന്നതിനുള്ള മറ്റ് നുറുങ്ങുകളും ഉണ്ട്. നല്ല നിലവാരമുള്ള ശര്‍ക്കരയാണെങ്കില്‍ നിങ്ങള്‍ക്കത് വളരെക്കാലം സൂക്ഷിക്കാം.


ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ്

ശര്‍ക്കര വളരെക്കാലം കേടാകാതിരിക്കാന്‍ ടിഷ്യു പേപ്പറില്‍ പൊതിയുന്നത് വളരെയധികം സഹായിക്കും. ശര്‍ക്കര വളരെ വേഗത്തില്‍ ഈര്‍പ്പം ആഗിരണം ചെയ്യുന്നു. ഇത്  ഒട്ടിപ്പിടിക്കുന്നതും ഇരുണ്ടതുമാക്കും. ടിഷ്യു ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. ഓരോ ശര്‍ക്കരയും ടിഷ്യു പേപ്പറില്‍ വെവ്വേറെ പൊതിയുക. അപ്പോള്‍ അവ ഈര്‍പ്പം ആഗിരണം ചെയ്യും. ഇത് ശര്‍ക്കര വരണ്ടതായി നിലനിര്‍ത്തുകയും പൂപ്പല്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ സൂക്ഷിക്കാം

ആദ്യം വലിയ ശര്‍ക്കര ചെറിയ കഷണങ്ങളാക്കി പൊട്ടിച്ചെടുക്കുക. നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നിന്ന് ചെറിയ കഷണങ്ങളായി തന്നെ ശര്‍ക്കര വാങ്ങാന്‍ കിട്ടും. ഓരോ കഷണവും വൃത്തിയുള്ളതും ഉണങ്ങിയതുമായ ടിഷ്യു പേപ്പറില്‍ ടൈറ്റാക്കി പൊതിയുക. ഈ പൊതിഞ്ഞ കഷണങ്ങള്‍ വായു കടക്കാത്ത പാത്രത്തിലോ മറ്റോ വയ്ക്കുക. ഈ പെട്ടി നിങ്ങളുടെ അടുക്കള അല്ലെങ്കില്‍ അലമാര പോലുള്ള വരണ്ടതും തണുത്തതുമായ സ്ഥലത്ത് സൂക്ഷിച്ചുവച്ചാല്‍ മതി.


വായു കടക്കാത്ത പാത്രങ്ങളുടെ ഉപയോഗം

 ശര്‍ക്കരയെ വായുവില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വായുവില്‍ സമ്പര്‍ക്കം വരുമ്പോള്‍ ശര്‍ക്കര വേഗത്തില്‍ ഈര്‍പ്പം ആഗിരണം ചെയ്ത് കേടാകാന്‍ തുടങ്ങുന്നു. അതുകൊണ്ട് തന്നെ ശര്‍ക്കര എപ്പോഴും വായു കടക്കാത്ത പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. വൃത്തിയുള്ളതും ഉണങ്ങിയതുമായ ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് വായു കടക്കാത്ത പാത്രം എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ടിഷ്യുവില്‍ പൊതിഞ്ഞ കഷണങ്ങള്‍ പാത്രത്തില്‍ വച്ച ശേഷം മൂടി മുറുകെ അടച്ചുവച്ചാല്‍ മതി.


ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക

വാങ്ങുന്നതിനു മുമ്പ് ഗുണനിലവാരം പരിശോധിക്കുക. നല്ല ശര്‍ക്കര കടും തവിട്ട് അല്ലെങ്കില്‍ തവിട്ട് കലര്‍ന്ന മഞ്ഞ നിറമായിരിക്കും. വളരെ ഇളം നിറമുള്ള ശര്‍ക്കര രാസപരമായി നിര്‍മിച്ചതായിരിക്കാം. ശര്‍ക്കര ഉറച്ചതായിരിക്കണം. സ്പര്‍ശനത്തില്‍ മൃദുവായതോ ഒട്ടിപ്പിടിക്കുന്നവയോ ആണെങ്കില്‍ അതില്‍ ഈര്‍പ്പം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ശര്‍ക്കര കേടാകാന്‍ ഇടയാക്കും. മാത്രമല്ല നല്ല ശര്‍ക്കരയ്ക്ക് മധുരവും സ്വാഭാവികവുമായ സുഗന്ധവുമുണ്ട്. അതിനാല്‍ ഗുണനിലവാരമുള്ള ശര്‍ക്കര വാങ്ങുക. ഇത് കൂടുതല്‍ കാലം കേടാവാതിരിക്കാന്‍ സഹായിക്കുന്നു.

Tags