ചീര കൊണ്ടൊരു പൂരി..
Sep 27, 2024, 14:15 IST
ആവശ്യമുള്ള ചേരുവകൾ:
മൈദ - 1 കപ്പ്
റവ - 1/2 കപ്പ്
ഉരുളകിഴങ്ങ് - ഒരെണ്ണം
ചീര - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പത്രത്തിൽ മൈദയും റവയും ഉപ്പും മിക്സ് ചെയ്ത് തിളച്ച വെള്ളം കൊണ്ട് നല്ലവണ്ണം കുഴച്ചു മാവാക്കുക. മാവ് അഞ്ച് മിനിട്ട് മാറ്റിവെക്കുക. ശേഷം ഇതിലേക്കു പുഴുങ്ങിയ ഉരുളകിഴങ്ങ് മിക്സിയിൽ അരച്ചത് ചേർക്കുക.
ചീരയില വെള്ളത്തിലിട്ടു തിളപ്പിച്ച് അത് മിക്സിയിൽ അരച്ചെടുത്തതും തയാറാക്കിയ മൈദ മാവിലേക്ക് ചേർക്കുക. നന്നായി വീണ്ടും കുഴച്ചു മാവ് നല്ല സോഫ്റ്റ് ആക്കുക.
ശേഷം ചെറിയ റൗണ്ടുകളായി പരത്തിയെടുക്കുക. ഇത് എണ്ണയിലിട്ട് പൊങ്ങി വരുമ്പോൾ കോരിയെടുക്കുക.