ഈ ചീര പലഹാരം കുട്ടികൾക്ക് ഇഷ്ടപ്പെടും, ഉറപ്പ് !

google news
pancake

കുട്ടികൾ ഏതൊക്കെ രീതിയിൽ കൊടുത്താലും ഇലകൾ പെറുക്കി മാറ്റിയതിനുശേഷം കഴിക്കുന്നത് കണ്ടിട്ടില്ലേ. അവർക്ക് വേണ്ടിയുള്ളതാണ് ഈ റെസിപ്പി. മൈദയും പാലും ഒപ്പം ചീരയും ചേർത്ത് മിക്സിയിലിട്ട് നല്ലതുപോലെ അടിച്ചെടുക്കുക.

രുചികൂട്ടാൻ ഒരു മുട്ട കൂടി ചേർക്കാം. എന്നിട്ട് ചട്ടി ചൂടാക്കി ബട്ടർ പുരട്ടി അതിലേക്ക് ഈ മാവ് ഒഴിച്ചുകൊടുക്കാം. ചെറിയ കട്ടിയുള്ള ഈ പാൻകേക്കുകൾ സോസിനൊപ്പമോ അല്ലെങ്കിൽ തേൻചേർത്തോ കഴിക്കാം. പാൻകേക്കിന്റെ പച്ചനിറം കുട്ടികളെ ആകർഷിക്കും.

Tags