ഏതുപ്രായക്കാർക്കും ഇഷ്ടമാകും ഈ ചീര ചിക്കൻ സ്പ്രിങ് റോൾ

spring1
spring1

ചേരുവകൾ:

ഉരുളക്കിഴങ്ങ് : 2 എണ്ണം

മുട്ട : 1 എണ്ണം

സവാള : 1 എണ്ണം

പച്ചമുളക് : 4 എണ്ണം

ഇഞ്ചി : 1 കഷണം

മഞ്ഞൾപൊടി : അര ടീ സ്പൂൺ

ഗരം മസാല : അര ടീ സ്പൂൺ

മുളക്‌പൊടി : 2 ടീ സ്പൂൺ

ചിക്കൻ, ചീര : ആവശ്യത്തിന്

മല്ലിയില, ഉപ്പ് : ആവശ്യത്തിന്

ബ്രഡ്ക്രംസ് : ആവശ്യത്തിന്

ഓയിൽ : ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനിൽ രണ്ട് ടീ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഫൈനായി ചോപ് ചെയ്ത സവാള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചീര എല്ലാപൊടികളും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക. ശേഷം ഉപ്പ്, മഞ്ഞൾപൊടി, കുരുമുളക് പൊടി ചേർത്ത് വേവിച്ച് ചെറുതായി മുറിച്ച ചിക്കൻ പീസ്, വേവിച്ചുടച്ച പൊട്ടറ്റോ, ചെറുതായി മുറിച്ച മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.

ചൂട് പോയ ശേഷം ചെറിയ ഉരുളകളായി എടുത്ത് സ്പ്രിങ് റോൾ ഷേപ്പിലാക്കി എഗ്ഗ് ബീറ്റ് ചെയ്തതിൽ ഡിപ്പ് ചെയ്ത് ബ്രഡ്ക്രംസിൽ റോൾ ചെയ്യുക. ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.

Tags