കറിക്ക് എരിവ് കൂടിയാൽ ഇങ്ങനെ ചെയ്യൂ

tomato curry
tomato curry
നട് ബട്ടർ
എരിവിന് ശമനം നൽകി രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു രസകരമായ വിദ്യയാണിത്. ബദാം, മുതൽ നിലക്കടല കൊണ്ടുള്ള ബട്ടർ വരെ ഇതിനായി ഉപയോഗിക്കാം. കറി രുചികരമാക്കും എന്നു മാത്രമല്ല കൂടുതൽ ഗുണകരവുമായിരിക്കും.
ഉരുളക്കിഴങ്ങ്
പൊതുവിൽ ഉപയോഗിച്ചു വരുന്ന ഒരു വിദ്യയാണ് അമിതമായി എരിവുണ്ടെങ്കിൽ ഉരുളക്കിഴങ്ങ് ചേർക്കുക എന്നത്. എരിവിൻ്റെ കാഠിന്യം കുറയ്ക്കാൻ ഇത് സഹായകരമാണ്. 
കൂടുതൽ ചേരുവകൾ
വളരെ എരിവ് തോന്നുന്ന ഒരു വിഭവത്തിൻ്റെ രുചി മെച്ചപ്പെടുത്താൻ പറ്റിയ വിദ്യയാണ് കൂടുതൽ ചേരുവകൾ ചേർക്കുക എന്നത്. സൂപ്പ് അല്ലെങ്കിൽ സ്റ്റ്യൂ പോലെയുള്ളവയാണെങ്കിൽ കുറച്ചു കൂടി വെള്ളം, പച്ചക്കറികൾ, കോൺഫ്ലോർ​ എന്നിവയൊക്കെ ചേർക്കാം. ഇത് എരിവ് കുറച്ച് കറിക്ക് കൂടുതൽ രുചിയും ഗുണവും നൽകും. 
ആസിഡ് ചേർക്കാം
തായ് പാചകത്തിൽ അധികം എരിവാണ് ഉപയോഗിക്കാറുള്ളത്. അത് ബാലൻസ് ചെയ്തു നിർത്താൻ പലപ്പോഴും ചെറിയ അളവിൽ എന്തെങ്കിലും തരത്തിലുള്ള ആസിഡും അവർ ചേർക്കാറുണ്ട്. സിട്രസ്, വിനാഗിരി, തുടങ്ങി കെച്ചപ്പ് വരെ ഇങ്ങനെ ഉപയോഗിക്കാം.

Tags