പൊറോട്ടയ്ക്കും നെയ്ച്ചോറിനും കട്ട കോമ്പിനേഷൻ; എരിവും പുളിയുമുള്ള സ്പൈസി ചെമ്മീൻ മസാല
ചെമ്മീൻ :- പത്ത് പതിനഞ്ചെണ്ണം
കാശ്മീരി മുളക് പൊടി :- രണ്ടു സ്പൂൺ
മഞ്ഞൾ പൊടി :- കാൽ സ്പൂൺ
കുരുമുളക് പൊടി :- കാൽ സ്പൂൺ
ഉപ്പ് :- രണ്ടു നുള്ള്
എണ്ണ :- വറക്കാൻ ( മൂന്നോ നാലോ സ്പൂൺ മതിയാകും )
ചെമ്മീൻ കഴുകി വൃത്തിയാക്കി ഉള്ളിലെ കറുത്ത കുടൽ എല്ലാം തന്നെ എടുത്തു കളയുക. കടയിൽ നിന്നു വൃത്തിയാക്കി തന്നാലും ഇതു മുഴുവനായും പോയിട്ടുണ്ടാകില്ല.
ഇതു വയറിനു അസ്വസ്തത ഉണ്ടാക്കും .
ഇനി അല്പം വെള്ളം ചേർത്ത് ഉപ്പും മസാല പൊടികളും പുരട്ടി ചെമ്മീൻ അര മണിക്കൂർ വച്ച ശേഷം എണ്ണയിൽ വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണ കളയണ്ട. മട്ട് അരിച്ചെടുത്ത ശേഷം ഇതേ എണ്ണയിൽ തന്നെ ബാക്കി സാധനങ്ങൾ വഴറ്റിയാൽ മതി.
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :- ഒരു കുടം
ഇഞ്ചി ചെറുതായി അരിഞ്ഞത് :- രണ്ടിഞ്ചു നീളത്തിലുള്ള ഒരു കഷ്ണം
പച്ചമുളക് അരിഞ്ഞത് :- മൂന്നെണ്ണം
സവാള നീളത്തിൽ അരിഞ്ഞത് :- രണ്ടു
തക്കാളി ചെറുതായി അരിഞ്ഞത് :- രണ്ടെണ്ണം
കറിവേപ്പില :- ഒരു തണ്ട്
ഗരം മസാല :- കാൽ സ്പൂൺ
മുളക് പൊടി :- അര സ്പൂൺ
മല്ലിപൊടി :- കാൽ സ്പൂൺ
കുരുമുളക് പൊടി :- എരിവു നോക്കിയ ശേഷം ആവശ്യത്തിനു
ജീരകം പൊടിച്ചത് :- കാൽ സ്പൂൺ
കോൺ ഫ്ലോർ :- അര സ്പൂൺ (ഇതു കാൽ ഗ്ലാസ് വെള്ളത്തിൽ കലക്കി വയ്ക്കുക )
ഇഞ്ചിയും വെളുത്തുള്ളിയും പച്ച മണം മാറുന്നത് വരെ എണ്ണയിൽ വഴറ്റുക. ഇനി പച്ചമുളക് വാട്ടുക.
ഇതിൽ സവാള ചേർത്ത് നല്ല മൃടുവാകുന്നത് വരെ വഴറ്റുക.മസാലകൾ ഒന്നു മൂപ്പിച്ച ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്ത് ഇളക്കുക . ഇനി വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കിയ ശേഷം കോൺ ഫ്ലോർ കലക്കിയ വെള്ളം ചേർത്ത് ഒന്നു തിളപ്പിക്കുക. കാൽ ഗ്ലാസ്സ് വെള്ളമായത് കൊണ്ടു രണ്ടു മിനിട്ടു തിളപ്പിക്കുംപോഴെയ്ക്കും കുറുകി കഴിഞ്ഞിരിക്കും. ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങാം.
.jpg)

