നൂഡിൽസ് പ്രേമികൾക്കായി ഒരു കിടിലൻ സ്പൈസി നൂഡിൽസ് റെസിപ്പി
വേണ്ട സാധനങ്ങൾ
നൂഡിൽസ് – 1 പാക്കറ്റ്
സവാള – 1 (നീളത്തിൽ അരിഞ്ഞത്)
ക്യാപ്സിക്കം – 1/2
കാരറ്റ് – 1/2
വെളുത്തുള്ളി – 4 പല്ല് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2
ചില്ലി സോസ് – 2 ടേബിൾസ്പൂൺ
സോയ സോസ് – 1 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ചില്ലി ഫ്ലേക്സ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
സ്പ്രിംഗ് ഓണിയൻ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
നൂഡിൽസ് ഉപ്പും അല്പം എണ്ണയും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച് വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക.
സവാളയും പച്ചക്കറികളും high flame-ൽ crunchy ആയി stir fry ചെയ്യുക.
ചില്ലി സോസ്, സോയ സോസ്, ടൊമാറ്റോ സോസ് ചേർത്ത് mix ചെയ്യുക.
കുരുമുളക് പൊടി, ചില്ലി ഫ്ലേക്സ്, ആവശ്യത്തിന് ഉപ്പ് ചേർക്കുക.
വേവിച്ച നൂഡിൽസ് ചേർത്ത് high flame-ൽ നന്നായി toss ചെയ്യുക.
spring onion ചേർത്ത് ചൂടോടെ സർവ് ചെയ്യുക.
കിടിലൻ street-style സ്പൈസി നൂഡിൽസ് റെഡി!
.jpg)

