ഇലുമ്പൻ പുളി അച്ചാർ ഉണ്ടാക്കാം

google news
achar

ചേരുവകള്‍

നാലായി കീറിയ ഇരുമ്പന്‍ പുളി -  2 കപ്പ്
പച്ചമുളക്   നീളത്തില്‍ കീറിയത്   -  10 എണ്ണം
ഈന്തപ്പഴം  (കുരുമാറ്റി നീളത്തില്‍ അരിഞ്ഞത് ) - 10 എണ്ണം
മുളക് പൊടി - 3 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി -   ½ ടീ സ്പൂണ്‍
ഈന്തപ്പഴം - 10 എണ്ണം
കായം -  1 ടീ സ്പൂണ്‍
ഉലുവാപൊടി - ¼ ടീ സ്പൂണ്‍
വിനിഗര്‍ -  ½ കപ്പ്
ഉപ്പ്  - ആവശ്യത്തിന്
നല്ലെണ്ണ  - ¼ കപ്പ്
പഞ്ചസാര  - ½ ടീ സ്പൂണ്‍
കറിവേപ്പില - കുറച്ച്

തയ്യാറാക്കുന്ന വിധം

നാലായി കീറി ഉപ്പ് പുരട്ടി രണ്ടുദിവസം വെയിലത്തുവച്ച് വാട്ടിയ ഇരുമ്പന്‍ പുളി, പച്ചമുളക്, ഈന്തപ്പഴം ഇവ ചൂടായ നല്ലെണ്ണയില്‍ നല്ലതുപോലെ വഴറ്റുക. ഇതില്‍ വിനീഗറില്‍ പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കലക്കി ഒഴിയ്ക്കുക. നല്ലതുപോലെ ഇളക്കി പഞ്ചസാര ചേര്‍ത്ത് വായുകടക്കാത്ത കുപ്പികളില്‍ സൂക്ഷിക്കാവുന്നതാണ്.

Tags